Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2023-24 ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 280.58 കോടി രൂപയും  2024-25 ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 513.54 കോടി രൂപയും  2025-26 ലേയ്ക്ക് അംഗീകരിച്ച തുക 654.54 കോടി രൂപയുമാണ്. പി എം ശ്രീ പദ്ധതിയിൽ ഒപ്പു വച്ചില്ലെന്നു പറഞ്ഞ് കേരളത്തിന് അർഹമായ വിഹിതം കേന്ദ്രസർക്കാർ തടഞ്ഞു വച്ചിരിക്കുകയാണെന്നും  എല്ലാവരെയും ഉൾക്കൊള്ളുന്നതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസത്തിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അബ്ദുൽ റഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു

അബ്ദുൽ റഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി വീണ്ടും മാറ്റിയതായി നിയമ സഹായ സമിതിക്ക് വിവരം കിട്ടി. പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റുന്നത്.രാവിലെ  11ന് ആരംഭിച്ച സിറ്റിങ്ങിൽ പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 18, ചൊവ്വ

◾https://dailynewslive.in/ ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിയെത്തുന്നു. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് പുറപ്പെട്ടു. ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. ◾https://dailynewslive.in/ കണ്ണൂര്‍ വിമാനത്താവളത്തിന് ഭൂമി […]

Posted inആരോഗ്യം

മധുരപാനീയങ്ങള്‍ ഓറല്‍ കാന്‍സറിന് കാരണമാകും

ഒന്നോ അതിലധികമോ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ ദിവസവും കുടിക്കുന്നത് ഓറല്‍ ക്യാവിറ്റി കാന്‍സര്‍ സ്ത്രീകള്‍ക്ക് വരാനുള്ള സാധ്യത 4.87 മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനം. വാഷിങ്ടണ്‍ സര്‍വകലാശാല ഗവേഷകരുടെതാണ് കണ്ടെത്തല്‍. ഓറല്‍ കാന്‍സര്‍ അത്ര സാധാരണമല്ലെങ്കിലും പുകയില ഉപയോഗമായിരുന്നു കാന്‍സറിന്റെ പ്രധാന കാരണമായി വിലയിരുത്തിയിരുന്നത്. എന്നാല്‍ സമീപകാലത്തായി പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത ചെറുപ്പക്കാരായ സ്ത്രീകള്‍ക്കിടയിലെ ഓറല്‍ കാന്‍സറുകളുടെ നിരക്ക് വര്‍ധിച്ചുവരുന്നത് ആശങ്കജനകമാണെന്നും ജെഎഎംഎ ഓട്ടോളറിംഗോളജി-ഹെഡ് ആന്റ് നെക്ക് സര്‍ജറിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചായയിലും കാപ്പിയിലും സോഡയിലുമൊക്കെയായി ദിവസവും […]

Posted inബിസിനസ്സ്

സ്വര്‍ണവില ആദ്യമായി 66,000 തൊട്ടു

സംസ്ഥാനത്ത് പുതിയ ഉയരം കുറിച്ച് സ്വര്‍ണവില. സ്വര്‍ണവില ആദ്യമായി 66,000 തൊട്ടു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോഡിട്ടത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച കുറിച്ച 65,840 രൂപയെന്ന റെക്കോഡ് മറികടന്നു. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 6,780 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 90 ലക്ഷം രൂപ കിടന്നിട്ടുണ്ട്. ജനുവരി 22നാണ് പവന്‍ വില […]

Posted inടെക്നോളജി

കളിക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ‘കൗണ്ടര്‍-സ്‌ട്രൈക്ക്’

റെക്കോഡുകള്‍ തകര്‍ത്ത് മുന്നറുകയാണ് ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ ‘കൗണ്ടര്‍-സ്‌ട്രൈക്ക്’. ഗെയിം ഇപ്പോള്‍ 1,824,989 കളിക്കാരുമായി എക്കാലത്തെയും ഉയര്‍ന്ന കളിക്കാരുടെ എണ്ണത്തിലെത്തി. സിഎസ്ടു പുറത്തിറങ്ങിയതിനു ശേഷം ഗെയിം പെട്ടെന്നുതന്നെ ജനപ്രിയമായി. കൗണ്ടര്‍-സ്‌ട്രൈക്ക് ഗ്ലോബല്‍ ഒഫന്‍സീവിന്റെ റെക്കോഡ് തകര്‍ക്കുകയും ചെയ്തു. 2023ല്‍ ഗെയിം സിഎസ്ടുവിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിനു മുമ്പ് 1,818,773 കളിക്കാരിലെത്തി. എന്നാല്‍ അതിനു ശേഷം ഗെയിം 1.7 ദശലക്ഷമോ 1.8 ദശലക്ഷമോ കളിക്കാരിലെത്തിയ നിരവധി സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. കൗണ്ടര്‍-സ്‌ട്രൈക്ക് ഏറ്റവും ജനപ്രിയമായ ഇ-സ്‌പോര്‍ട്‌സ് ടൈറ്റിലുകളില്‍ ഒന്നായി തുടരുന്നതിനാല്‍, സ്റ്റീം […]

Posted inവിനോദം

‘ആലപ്പുഴ ജിംഖാന’യിലെ ആദ്യ ഗാനം

ബ്ലോക്ബസ്റ്റര്‍ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിന്‍ കെ ഗഫൂര്‍, ഗണപതി, ലുക്ക്മാന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. എവരിഡേ എന്ന് തുടങ്ങുന്ന ഗാനം സഞ്ജിത് ഹെഡ്ജ്, വിഷ്ണു വിജയ്, നിളരാജ്, ചിന്മയി, വാസുദേവ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് ‘ആലപ്പുഴ ജിംഖാന’യുടെ സംഗീതം നിര്‍വ്വഹിക്കുന്നത്. ബോക്‌സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ നിര്‍മിക്കുന്നത് പ്ലാന്‍ ബി മോഷന്‍ പിക്‌ചേര്‍സിന്റെ […]

Posted inവിനോദം

‘ഡ്രാഗണ്‍’ നെറ്റ്ഫ്‌ലിക്‌സിലൂടെ മാര്‍ച്ച് 21ന്

പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിര്‍വഹിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഡ്രാഗണ്‍’ ഒടിടിയിലേക്ക്. നെറ്റ്ഫ്‌ലിക്‌സിലൂടെ മാര്‍ച്ച് 21ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിലെത്തും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളില്‍ ചിത്രം കാണാം. ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ് ഓഫിസില്‍ സര്‍പ്രൈസ് വിജയമായി മാറിയ ചിത്രമാണ് ഡ്രാഗണ്‍. 127 കോടിയിലധികമാണ് ചിത്രം തിയറ്ററില്‍ നിന്നു മാത്രം കലക്ട് ചെയ്തത്. അതിനിടയിലാണ് ചിത്രത്തിന്റെ ഒടിടി […]

Posted inഓട്ടോമോട്ടീവ്

ഹോണ്ട ഷൈന്‍ 2025 പതിപ്പ് പുറത്തിറക്കി

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യ ഷൈന്‍ 100 ന്റെ 2025 പതിപ്പ് പുറത്തിറക്കി. ഹോണ്ട ഷൈനിന്റെ പുതിയ പതിപ്പിന് 68,767 രൂപയാണ് വില. ഇത് നിലവിലുള്ള മോഡലിനേക്കാള്‍ അല്പം കൂടുതലാണ്. ഒബിഡി 2ബി ഫീച്ചറോട് കൂടിയാണ് പുതിയ ഷൈന്‍ വരുന്നത്. പഴയതിനെ അപേക്ഷിച്ച് പുതിയ പതിപ്പില്‍ മറ്റു മാറ്റങ്ങള്‍ ഒന്നുമില്ല. 7.61 ബിഎച്ച്പിയും 8.05എന്‍എമ്മും പുറപ്പെടുവിക്കുന്ന 100സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് മോട്ടോറുള്ള ട്യൂബുലാര്‍ ഫ്രെയിം ഇതിനുണ്ട്. എന്‍ജിനെ നാല്-സ്പീഡ് ഗിയര്‍ബോക്സുമായി ഇണക്കിചേര്‍ത്താണ് വിപണിയില്‍ എത്തിക്കുന്നത്. ബള്‍ബ് […]

Posted inപുസ്തകങ്ങൾ

ഞാന്‍ കര്‍ണന്‍

വ്യാസഭാരതത്തില്‍ ഏറ്റവും ഉയരത്തില്‍ കോടി സൂര്യപ്രകാശത്തില്‍ മിന്നിനില്‍ക്കുന്ന സൂര്യപുത്രന്റെ കഥ എഴുതാന്‍ മോഹിക്കാത്തവരുണ്ടാവില്ല. ആശ കൃഷ്ണ എന്ന ഈ എഴുത്തുകാരിയാവട്ടെ കര്‍ണകഥ വിസ്തരിച്ചുതന്നെ പറയുന്നു. ഈ ഒരൊറ്റ പുസ്തകം മതി ഈ എഴുത്തുകാരിക്ക് മലയാള കഥാസാഹിത്യമണ്ഡലത്തില്‍ കടന്നിരിക്കുവാന്‍ ഇപ്പോള്‍ മുന്‍പിലിരിക്കാനും പടിയിന്മേല്‍ പലകയ്ക്കും അര്‍ഹയായിരിക്കുന്നു. ‘ഞാന്‍ കര്‍ണന്‍’. ആശ കൃഷ്ണ. മനോരമ ബുക്‌സ്. വില 437 രൂപ.