പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിര്‍വഹിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഡ്രാഗണ്‍’ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ മാര്‍ച്ച് 21ന് ചിത്രം നെറ്റ്ഫ്ളിക്സിലെത്തും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളില്‍ ചിത്രം കാണാം. ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ബോക്സ് ഓഫിസില്‍ സര്‍പ്രൈസ് വിജയമായി മാറിയ ചിത്രമാണ് ഡ്രാഗണ്‍. 127 കോടിയിലധികമാണ് ചിത്രം തിയറ്ററില്‍ നിന്നു മാത്രം കലക്ട് ചെയ്തത്. അതിനിടയിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ‘ലവ് ടുഡേ’ എന്ന ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥന് നായകനായ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. കയാദു ലോഹര്‍, മിഷ്കിന്, ഗൗതം വാസുദേവ് മേനോന്, ജോര്‍ജ് മരിയന്‍, കെ.എസ് രവികുമാര്‍, വി.ജെ സിന്ധു, ഇന്ദുമതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
‘ഡ്രാഗണ്‍’ നെറ്റ്ഫ്ലിക്സിലൂടെ മാര്‍ച്ച് 21ന്
