Posted inലേറ്റസ്റ്റ്

കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാരാണ് അറസ്റ്റിലായത്. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നോക്കുകൂലി സംബന്ധിച്ച്  ധനമന്ത്രി നിർമല സീതാരാമന്റെ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി. രാജീവ്

നോക്കുകൂലി സംബന്ധിച്ച്  ധനമന്ത്രി നിർമല സീതാരാമന്റെ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി. രാജീവ്. വസ്തുതകൾ ഇല്ലാതെ കാര്യങ്ങൾ പറഞ്ഞാൽ അവരുടെ വിശ്വാസ്യത തകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണ്. നോക്കുകൂലി സംബന്ധിച്ച് തെറ്റായ പ്രവണതകൾ ഉണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചു. സങ്കുചിതരാഷ്ട്രീയ പ്രതികരണമാണ് നടത്തിയതെന്നും മന്ത്രി  കൂട്ടിച്ചേർത്തു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 19, ബുധന്‍

*അറിയിപ്പ് : ചില സാങ്കേതിക കാരണങ്ങളാല്‍ ഡെയ്‌ലി ന്യൂസിന്റെ ഇന്നത്തെ പ്രഭാതവാര്‍ത്തകളുടെ വീഡിയോ ന്യൂസ് ഉണ്ടായിരിക്കുന്നതല്ല.* ◾https://dailynewslive.in/ ഒന്‍പത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതരായി ഭൂമിയിലെത്തി. ഇന്ത്യന്‍സമയം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മെക്സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. കപ്പലിലക്ക് മാറ്റിയ പേടകത്തിന്റെ വാതില്‍ തുറന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ നിന്ന് പുറത്തെടുത്തു. മൂന്നാമതായാണ് സുനിത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മെസിയുടെ കേരള സന്ദര്‍ശനത്തിനായി കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി

അര്‍ജന്‍റീന ഫുട്ബോൾ ടീമിന്‍റെയും നായകന്‍ ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെയും റിസർവ് ബാങ്കിന്‍റെയും അനുമതി കിട്ടിയെന്ന് കായികമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഒക്ടോബറിലായിരിക്കും മെസി അടങ്ങുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുക എന്നാണ് വിവരം. നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ മെസി പൊതു പരിപാടിയിലും പങ്കെടുക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Posted inബിസിനസ്സ്

ഭക്ഷ്യ എണ്ണകളുടെ വില കുതിക്കുന്നു

വെളിച്ചെണ്ണ ഉള്‍പ്പടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുതിക്കുന്നത് രാജ്യത്ത് മൊത്ത വിലക്കയറ്റത്തിന് ഇടയാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഫെബ്രുവരിയിലെ ഡാറ്റ പ്രകാരം മൊത്ത വിലക്കയറ്റം 2.38 ശതമാനമായി വര്‍ധിച്ചു. ജനുവരിയില്‍ ഇത് 2.31 ശതമാനമായിരുന്നു. പാചക എണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍, ടെക്സ്‌റ്റൈല്‍ എന്നീ മേഖലകളിലുണ്ടായ വിലവര്‍ധനയാണ് മൊത്ത വിലക്കയറ്റ സൂചിക ഉയര്‍ത്തിയതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യ വസ്തുക്കളുടെ വില 11.06 ശതമാനവും വെജിറ്റബിള്‍ ഓയിലിന്റെ വില 33.59 ശതമാനവും വര്‍ധിച്ചു. ഇതര പാനീയങ്ങളുടെ വിലയില്‍ […]

Posted inവിനോദം

‘ബാഹുബലി’ ജൂലൈ 10 ന് വീണ്ടും തിയേറ്ററുകളില്‍

എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി’ ഫ്രാഞ്ചൈസി ഇന്ത്യന്‍ സിനിമയില്‍ ഒരു പുത്തന്‍ തരംഗം ഉണ്ടാക്കിയ ചലച്ചിത്ര സംഭവമാണ്. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചു, അതേസമയം പാന്‍ ഇന്ത്യന്‍ എന്ന വാക്ക് ആക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യവുമാക്കി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ നിരന്തര ആവശ്യം പരിഗണിച്ച് ഈ ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവര്‍ അഭിനയിച്ച ഈ ചിത്രം 2025 ജൂലൈ […]

Posted inവിനോദം

‘എമ്പുരാന്‍’ ഐമാക്‌സില്‍ റിലീസ്

ഐമാക്‌സില്‍ റിലീസ് ചെയ്യുന്ന മലയാള സിനിമാ വ്യവസായത്തില്‍ നിന്നുള്ള ആദ്യ ചിത്രമായിരിക്കും ‘എമ്പുരാന്‍’ എന്ന് പ്രഖ്യാപിച്ച് മോഹന്‍ലാല്‍. മാര്‍ച്ച് 27 മുതല്‍ തിരഞ്ഞെടുത്ത ലോകമെമ്പാടുമുള്ള ഐമാക്‌സ് സ്‌ക്രീനുകളില്‍ എമ്പുരാന്‍ ദൃശ്യമാകും. ഒപ്പം മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കഥാപാത്രങ്ങള്‍ ഒന്നിച്ചുള്ള പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. സമീപകാലത്ത് എമ്പുരാനോളം കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു മലയാള സിനിമ ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാം. അത്രക്കുണ്ട് പൃഥ്വിരാജ്- മോഹന്‍ലാല്‍ കോമ്പോയില്‍ എത്തുന്ന ഈ ലൂസിഫര്‍ ഫ്രാഞ്ചൈസിയ്ക്ക്. റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഓരോ നിമിഷവും […]

Posted inഓട്ടോമോട്ടീവ്

ഥാര്‍ റോക്‌സ് സ്വന്തമാക്കി ജോണ്‍ എബ്രഹാം

ജോണ്‍ എബ്രാഹാമിന്റെ ഗാരിജിലേക്കു ഥാര്‍ റോക്‌സ് കൂടി എത്തി. ജോണ്‍ എബ്രഹാമിന് വേണ്ടി പ്രത്യേകം നിര്‍മിച്ചതാണ് ഥാര്‍. ജെഎ എന്ന ബാഡ്ജിങ്ങുള്ള വാഹനമാണ് അത്. സ്റ്റെല്‍ത്ത് ബ്ലാക് നിറമാണ് ഥാറിന്. മെയ്ഡ് ഫോര്‍ ജോണ്‍ എബ്രഹാം എന്ന ആലേഖനവും പുതിയ മോഡലിലുണ്ട്. ഥാര്‍ റോക്‌സിന്റെ ഉയര്‍ന്ന മോഡലാണ് ജോണ്‍ എബ്രഹാം തിരഞ്ഞെടുത്തത്. 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് ഥാര്‍ റോക്‌സ് 4ഃ4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയുടെ […]

Posted inപുസ്തകങ്ങൾ

ഒരു പത്രക്കാരന്റെ നിത്യഹരിത ഓര്‍മ്മകള്‍

നിത്യഹരിതമായ ഓര്‍മ്മകളുടെ പുസ്തകം. പതിറ്റാണ്ടുകളുടെ തഴക്കവും പഴക്കവുമുള്ള പത്രപ്രവര്‍ത്തകന്‍ മികവ് ഈ രചനയിലുടനീളം കാണാം. ഒരു ചിത്രമാ വീഡിയോയോ കാണുന്നതു പോലെ വ്യക്തവും വിശദാംശങ്ങള്‍ നിറഞ്ഞതുമായ വിവരണമാണ് ഓരോ അനുഭവത്തെക്കുറിച്ചും പി.ഗോപി പങ്കുവയ്ക്കുന്നത്. പേനത്തുമ്പില്‍ ക്യാമറ ഘടിപ്പിച്ചുള്ള എഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന രചന. ‘ഒരു പത്രക്കാരന്റെ നിത്യഹരിത ഓര്‍മ്മകള്‍’. കാരളി ബുക്‌സ്. വില 342 രൂപ.  

Posted inആരോഗ്യം

ഹൃദയാഘാതത്തിന് മുന്നോടിയായി പല്ല് വേദനയും വരാം

പലപ്പോഴും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായി നാം കരുതുന്നത് നെഞ്ച് വേദന പോലുള്ള ലക്ഷണങ്ങളാണ്. എന്നാല്‍ ഇത് മാത്രമല്ല, നിസ്സാരമായി നാം ചിലപ്പോള്‍ കാണാറുള്ള പല്ല് വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന് മുന്നോടിയായി വരാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദയത്തിലേക്കും പല്ലുകളിലേക്കുമുള്ള നാഡീവ്യൂഹ പാതകള്‍ ഒന്നു തന്നെയാണെന്നതാണ് ഇതിന് കാരണം. വേഗസ് നേര്‍വ് എന്ന ഈ നാഡീപാത കഴുത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാല്‍ ഇതിനെ ബാധിക്കുന്ന ഹൃദയാഘാതം പോലുള്ള സംഗതികള്‍ പല്ലിനും വേദനയുണ്ടാക്കാം. പല്ലിന് പുറമേ കൈകള്‍, പുറം, താടി, അടിവയര്‍ […]