ഐമാക്സില്‍ റിലീസ് ചെയ്യുന്ന മലയാള സിനിമാ വ്യവസായത്തില്‍ നിന്നുള്ള ആദ്യ ചിത്രമായിരിക്കും ‘എമ്പുരാന്’ എന്ന് പ്രഖ്യാപിച്ച് മോഹന്‍ലാല്‍. മാര്‍ച്ച് 27 മുതല്‍ തിരഞ്ഞെടുത്ത ലോകമെമ്പാടുമുള്ള ഐമാക്സ് സ്ക്രീനുകളില്‍ എമ്പുരാന് ദൃശ്യമാകും. ഒപ്പം മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കഥാപാത്രങ്ങള്‍ ഒന്നിച്ചുള്ള പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. സമീപകാലത്ത് എമ്പുരാനോളം കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു മലയാള സിനിമ ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാം. അത്രക്കുണ്ട് പൃഥ്വിരാജ്- മോഹന്‍ലാല്‍ കോമ്പോയില്‍ എത്തുന്ന ഈ ലൂസിഫര്‍ ഫ്രാഞ്ചൈസിയ്ക്ക്. റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഓരോ നിമിഷവും ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന അപ്ഡേറ്റുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. അതിലൊന്ന് ആയിരുന്നു കയ്യില്‍ തോക്കുമായി നില്ക്കുന്ന ഒരാളുടെ പോസ്റ്റര്‍. ലാന്‍ഡ്മാര്‍ക്ക് പ്രഖ്യാപനം എന്നായിരുന്നു പോസ്റ്ററിനൊപ്പം കുറിച്ചിരുന്നത്.
‘എമ്പുരാന്’ ഐമാക്സില്‍ റിലീസ്
