Posted inവിനോദം

‘ടെസ്റ്റ്’ നേരിട്ട് ഏപ്രില്‍ 21ന് ഒടിടി റിലീസിന്

നയന്‍താര- മാധവന്‍ ടീമിന്റെ ‘ടെസ്റ്റ്’ നേരിട്ട് ഏപ്രില്‍ 21ന് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാര്‍ട്ണര്‍. നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ് എന്നിവരുള്ള പോസ്റ്റര്‍ കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരയുടെ ലൊക്കേഷന്‍ സ്റ്റില്‍സ് ആണ് നെറ്റ്ഫ്‌ളിക്‌സ് ഷെയര്‍ ചെയ്തിരിക്കുന്നത്. ചില കാര്യങ്ങള്‍ മാറുന്നു, പക്ഷേ മീര ജാസ്മിനോടുള്ള നമ്മുടെ സ്‌നേഹം? ഒരിക്കലുമില്ല, എന്നാണ് ചിത്രങ്ങള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് […]

Posted inവിനോദം

വിക്കി കൗശല്‍ ചിത്രം ‘ഛാവ’ ഒടിടിയില്‍

ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം കുറിച്ച വിക്കി കൗശലിന്റെ ‘ഛാവ’ ഇപ്പോള്‍ ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. 130 കോടി മുടക്കിയെടുത്ത ചിത്രം തീയറ്ററില്‍ നിന്നും അമ്പരിപ്പിക്കുന്ന കളക്ഷനാണ് നേടിയത്. 804 കോടിക്ക് അടുത്ത് ആഗോള ഗ്രോസ് ഈ ചരിത്ര സിനിമ നേടിയിട്ടുണ്ടെന്നാണ് വിവരം. നെറ്റ്ഫ്‌ലിക്‌സിലാണ് ഛാവ റിലീസ് ചെയ്ത് രണ്ട് മാസത്തോട് അടുക്കുമ്പോള്‍ ഒടിടി റിലീസായി എത്തിയത്. ഛാവയില്‍ മറാത്ത രാജാവായിരുന്ന ഛത്രപതി സംഭാജി മഹാരാജിന്റെ വേഷമാണ് വിക്കി കൗശല്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍

ജാപ്പനീസ് ജനപ്രിയ വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പുതിയ 2025 മോഡല്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ പുറത്തിറക്കി. പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന് നിരവധി പുതിയ സവിശേഷതകളോടൊപ്പം ഒരു പുതിയ വകഭേദവും ലഭിക്കുന്നു. പുതിയ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഒരു പുതിയ ഓള്‍വീല്‍ ഡ്രൈവ് മോഡല്‍ മോഡല്‍ പുറത്തിറക്കി എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഹൈറൈഡറിന്റെ ഏറ്റവും പുതിയ മോഡലിന്റെ എക്‌സ്-ഷോറൂം വില 11.34 ലക്ഷത്തില്‍ നിന്ന് ആരംഭിക്കും. ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന്റെ […]

Posted inപുസ്തകങ്ങൾ

തണല്‍ ജീവിതം

എഴുത്തുകള്‍ സ്വപ്നങ്ങളാകുന്ന കഥാകാരന്റെ ജീവിത സന്ദേഹങ്ങള്‍. യാഥാര്‍ത്ഥ്യത്തിന്റെ ഭൂമികയില്‍നിന്നും സങ്കല്പത്തിന്റെ ആകാശത്തേക്കുള്ള യാത്രകള്‍. നിരാശയും ദുഃഖവും വിരഹവും ഇടകലരുന്ന ഭാവചിന്തകള്‍. വ്യക്തിചിന്തകളില്‍ നിന്നും സാമൂഹികചിന്തകളിലേക്ക് വ്യാപരിക്കുന്ന ഭാവനാത്മകമായ വ്യവഹാരങ്ങള്‍, നീതി പുലര്‍ത്തേണ്ടത് തന്നോടുതന്നെയാണെന്ന തിരിച്ചറിവ്. ക്ഷമയാണ് ജീവിതോര്‍ജ്ജം എന്ന ഉള്‍വെളിച്ചം. ഞാന്‍ നിങ്ങള്‍ക്കായി പറയുന്നത്, വാടകവീട്ടിലെ നിലാവെളിച്ചം, വിശപ്പിന്റെ വിളിയും തേടി ദൈവപാതയിലൂടെ, ശിവ ഡെലോയി, ചക്കിളി, ഞാന്‍ എന്നെ തുറന്നുകാട്ടുകയാണ്. സൗഹൃദം, ക്ഷമ, കിഷന്‍ ചന്ദ്, മൂഷികചരിതം, മൂന്നാമതൊരാള്‍ തുടങ്ങിയ കഥകളുടെ സമാഹാരം. ‘തണല്‍ ജീവിതം’. […]

Posted inആരോഗ്യം

അമിതമായാല്‍ പപ്പടവും പണി തരും!

പപ്പടത്തോടുള്ള പ്രിയം അമിതമായാല്‍ ആരോഗ്യത്തിന് പണിയാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പലതരത്തിലുള്ള പപ്പടങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ഉഴുന്നാണ് പപ്പടത്തിന്റെ പ്രധാന ചേരുവ. എന്നാല്‍ ഉയര്‍ന്ന വില കാരണം, ഉഴുന്നിന് പകരം മൈദ ഉപയോഗിച്ച് പപ്പടം ഉണ്ടാക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്. ഇത് ദഹന പ്രശ്‌നങ്ങള്‍ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളിലേക്കും നയിക്കാം. മറ്റൊന്ന് പപ്പടം ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കാന്‍ സോഡിയം ബൈക്കാര്‍ബണേറ്റ് (സോഡാക്കാരം) എന്ന സംയുക്തം ചേര്‍ക്കുന്നുണ്ട്. കുടലിലെ കാന്‍സറിന് ഉള്‍പ്പെടെ കാരണമായേക്കാവുന്ന രാസവസ്തുവാണ് സോഡിയം ബൈക്കാര്‍ബണേറ്റ്. സോഡിയം […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ. തഹാവുർ റാണയ്ക്ക് മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് ഹെഡ്ലി അയച്ച ഇമെയിലുകൾ എൻഐഎ കോടതിയിൽ ഹാജരാക്കി. 18 ദിവസം കഴിഞ്ഞ് ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിക്ക് അപേക്ഷ നല്‍കും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചോദ്യം ചെയ്യൽ നിരീക്ഷിക്കും. അതോടൊപ്പം തഹാവുർ റാണയ്ക്ക് വധശിക്ഷ വാങ്ങി നല്‍കാനാവുമെന്നും ഇതിനുള്ള ശക്തമായ തെളിവുകൾ ഉണ്ടെന്നും അന്വേഷണ ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി.           […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്‍റെ പേര് ഇട്ടതിൽ പ്രതിഷേധം

പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്‍റെ പേര് ഇട്ടതിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി തറക്കല്ലിടൽ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തറക്കല്ലിടുന്നതിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പ്രതിഷേധത്തിനിടെയാണ് തറക്കല്ലിടൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വർക്കല പാപനാശത്ത് വീണ്ടും ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു

തിരുവനന്തപുരം വർക്കല പാപനാശം തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. അപകടം ഉണ്ടായ അതേ സ്ഥലത്ത് പഠനത്തിനായി കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ശക്തമായ തിരമാലയെ തുടർന്ന് ഇന്ന് പുലർച്ചെയാണ് തകർന്നത്. പാപനാശം തീരത്ത് 2024 ജനുവരി ഒന്നിനാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നടത്തിയത്. തൃച്ചി ആസ്ഥാനമായ ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്പനിക്കായിരുന്നു ഇതിന്റെ നടത്തിപ്പ്. എന്നാൽ മൂന്നുമാസം പിന്നിട്ടപ്പോഴേക്കും ശക്തമായ തിരയിൽപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. ഇന്നലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എന്‍ പ്രശാന്തിന്‍റെ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍

നവമാധ്യമങ്ങള്‍ വഴി ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെന്‍ഷനിലായ എൻ പ്രശാന്തിന്റെ ആവശ്യം അം​ഗീകരിക്കില്ലെന്ന് സർക്കാർ. ഈ മാസം 16നാണ് പ്രശാന്തിന് ഹിയറിംഗിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ ഹിയറിങ് ലൈവ് സ്ട്രീമിം​ഗും റെക്കോർഡിം​ഗും നടത്തണമെന്നായിരുന്നു എൻ പ്രശാന്തിന്റെ ആവശ്യം. എന്നാൽ അച്ചടക്ക നടപടിയുടെ ഭാഗമായതിനാൽ രഹസ്യ സ്വഭാവമുണ്ടെന്ന് സർക്കാർ പറയുന്നു. ഐഎഎസ് സര്‍വീസ് ചട്ടത്തിൽ അത്തരം കാര്യം പറയുന്നില്ലെന്നും തെളിവ് എന്ന നിലയിൽ വീഡിയോ റെക്കോര്‍ഡിങ് ആവശ്യപ്പെടാമെങ്കിലും ലൈവ് സ്ട്രീമിങ് അസാധാരണമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചൂണ്ടികാണിക്കുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ നിർണായക നീക്കവുമായി ഇഡി

തൃശൂർ കരുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ അന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും. സിപിഎമ്മിനെ പ്രതി ചേർത്തതും പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളും പൊലീസ് മേധാവിക്ക് കൈമാറും. പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരമാണ് നടപടി. വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും.