Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദ പ്രസംഗത്തിൽ ക്ഷമാപണം നടത്താൻ വെള്ളാപ്പള്ളി നടേശൻ സന്നദ്ധത അറിയിച്ചെന്ന് ഐഎൻഎൽ സംസ്ഥാന അധ്യക്ഷൻ

വിവാദ പ്രസംഗത്തിൽ ക്ഷമാപണം നടത്താൻ വെള്ളാപ്പള്ളി നടേശൻ സന്നദ്ധത അറിയിച്ചെന്ന് ഐഎൻഎൽ സംസ്ഥാന അധ്യക്ഷൻ എപി അബ്‌ദുൾ വഹാബ്. പരാമർശത്തിൽ ഐഎൻഎലിൻ്റെ പ്രതിഷേധവും, അതുമായി ബന്ധപ്പെട്ട ആശങ്കയും വെള്ളാപ്പള്ളിയെ അറിയിച്ചു. പിന്നാക്ക സംവരണ മുന്നണിയുടെ ഭാഗമായി വെള്ളാപ്പള്ളിയെ ഉപയോഗിച്ച മുസ്ലിം ലീഗ് അദ്ദേഹത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ചതാണ് പ്രസ്താവനയ്ക്ക് കാരണമെന്നും  തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനും നിലവിലെ പ്രതിസന്ധികളിൽ നിന്ന് കരകയറാനും മുസ്ലിം ലീഗ് ഇത് ആയുധമാക്കുയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ന് 5 ജില്ലകളിൽ യെല്ലോ അല‍ർട്ട്

ഇന്ന് 5 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 11, വെള്ളി

◾https://dailynewslive.in/ സി.പി.എം സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ കേരളത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്നലെ കേരള സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തേക്ക് വന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചുവെന്നും അവരെ രക്ഷിക്കാന്‍ എത്തിയ പൊലീസിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ◾https://dailynewslive.in/ ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ. മുംബൈ ഭീകരാക്രമണത്തില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വാരണാസിയിൽ 3,880 കോടി രൂപയുടെ ഉദ്ഘാടനവും തറക്കല്ലിടലും നി‍‌ർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാരണാസിയിൽ 3,880 കോടി രൂപയുടെ ഉദ്ഘാടനവും തറക്കല്ലിടലും നി‍‌ർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 130 കുടിവെള്ള പദ്ധതികൾ, 100 പുതിയ അങ്കണവാടി കേന്ദ്രങ്ങൾ, 356 ലൈബ്രറികൾ, പിന്ദ്രയിലെ ഒരു പോളിടെക്നിക് കോളേജ്, ഒരു സർക്കാർ ഡിഗ്രി കോളേജ് എന്നിവയുൾപ്പെടെയുള്ളവയുടെ ഉദ്ഘാടനങ്ങളാണ് കഴിഞ്ഞത്. ഗ്രാമവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെന്ന് വാരണാസി ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ്മ പറഞ്ഞു.ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Posted inബിസിനസ്സ്

റെക്കോഡ് തകര്‍ത്ത് സ്വര്‍ണ വില കുതിക്കുന്നു

ഡോളറിന്റെ ഇടിവും യു.എസ് ചൈന വ്യാപാരയുദ്ധം രൂക്ഷമാവുകയും ചെയ്തതോടെ രാജ്യാന്തര സ്വര്‍ണം റെക്കോഡ് തകര്‍ത്ത് കുതിക്കുകയാണ്. ചരിത്രത്തിലാദ്യമായി രാജ്യാന്തര സ്വര്‍ണ വില 3,200 ഡോളര്‍ കടന്നു. വ്യാപാരത്തിനിടെ 3,219 ഡോളര്‍വരെ എത്തുകയും ചെയ്തു. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വില റെക്കോഡ് തകര്‍ത്ത് മുന്നേറുകയാണ്. ഇന്ന് ഗ്രാം വില 185 രൂപ ഉയര്‍ന്ന് 8,745 രൂപയിലും പവന്‍ വില 1,480 രൂപ കൂടി 69,960 രൂപയിലുമെത്തി. ഇന്നലെ കേരളത്തില്‍ ഗ്രാമിന് ഒറ്റയടിക്ക് 270 രൂപയും പവന് […]

Posted inടെക്നോളജി

വാട്സ്ആപ്പിലെ പുതിയ തട്ടിപ്പില്‍ വീഴരുതേ!

വാട്സ്ആപ്പിലെ പുതിയ തട്ടിപ്പില്‍ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പണം നഷ്ടമാകുമെന്നുമാണ് മുന്നറിയിപ്പ്. വാട്‌സ്ആപ്പ് അല്ലെങ്കില്‍ മറ്റ് മെസേജിങ് പ്ലാറ്റ്ഫോമുകള്‍ വഴി ചിത്രങ്ങള്‍ അയച്ചാണ് സ്‌കാമര്‍മാര്‍ തട്ടിപ്പിന് തുടക്കമിടുന്നത്. ചില സന്ദര്‍ഭങ്ങളില്‍, വാട്‌സ്ആപ്പ് വഴി അയച്ച ചിത്രത്തിലെ വ്യക്തിയെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെടുന്നു. ഉപയോക്താവ് ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ അവരുടെ ഫോണ്‍ തകരാറിലാകും. ഇതോടെ തട്ടിപ്പുകാര്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കും. ടെക്സ്റ്റ്, ഇമേജുകള്‍, വിഡിയോ, […]

Posted inവിനോദം

‘ടെസ്റ്റ്’ നേരിട്ട് ഏപ്രില്‍ 21ന് ഒടിടി റിലീസിന്

നയന്‍താര- മാധവന്‍ ടീമിന്റെ ‘ടെസ്റ്റ്’ നേരിട്ട് ഏപ്രില്‍ 21ന് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാര്‍ട്ണര്‍. നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ് എന്നിവരുള്ള പോസ്റ്റര്‍ കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരയുടെ ലൊക്കേഷന്‍ സ്റ്റില്‍സ് ആണ് നെറ്റ്ഫ്‌ളിക്‌സ് ഷെയര്‍ ചെയ്തിരിക്കുന്നത്. ചില കാര്യങ്ങള്‍ മാറുന്നു, പക്ഷേ മീര ജാസ്മിനോടുള്ള നമ്മുടെ സ്‌നേഹം? ഒരിക്കലുമില്ല, എന്നാണ് ചിത്രങ്ങള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് […]

Posted inവിനോദം

വിക്കി കൗശല്‍ ചിത്രം ‘ഛാവ’ ഒടിടിയില്‍

ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം കുറിച്ച വിക്കി കൗശലിന്റെ ‘ഛാവ’ ഇപ്പോള്‍ ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. 130 കോടി മുടക്കിയെടുത്ത ചിത്രം തീയറ്ററില്‍ നിന്നും അമ്പരിപ്പിക്കുന്ന കളക്ഷനാണ് നേടിയത്. 804 കോടിക്ക് അടുത്ത് ആഗോള ഗ്രോസ് ഈ ചരിത്ര സിനിമ നേടിയിട്ടുണ്ടെന്നാണ് വിവരം. നെറ്റ്ഫ്‌ലിക്‌സിലാണ് ഛാവ റിലീസ് ചെയ്ത് രണ്ട് മാസത്തോട് അടുക്കുമ്പോള്‍ ഒടിടി റിലീസായി എത്തിയത്. ഛാവയില്‍ മറാത്ത രാജാവായിരുന്ന ഛത്രപതി സംഭാജി മഹാരാജിന്റെ വേഷമാണ് വിക്കി കൗശല്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍

ജാപ്പനീസ് ജനപ്രിയ വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പുതിയ 2025 മോഡല്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ പുറത്തിറക്കി. പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന് നിരവധി പുതിയ സവിശേഷതകളോടൊപ്പം ഒരു പുതിയ വകഭേദവും ലഭിക്കുന്നു. പുതിയ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഒരു പുതിയ ഓള്‍വീല്‍ ഡ്രൈവ് മോഡല്‍ മോഡല്‍ പുറത്തിറക്കി എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഹൈറൈഡറിന്റെ ഏറ്റവും പുതിയ മോഡലിന്റെ എക്‌സ്-ഷോറൂം വില 11.34 ലക്ഷത്തില്‍ നിന്ന് ആരംഭിക്കും. ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന്റെ […]

Posted inപുസ്തകങ്ങൾ

തണല്‍ ജീവിതം

എഴുത്തുകള്‍ സ്വപ്നങ്ങളാകുന്ന കഥാകാരന്റെ ജീവിത സന്ദേഹങ്ങള്‍. യാഥാര്‍ത്ഥ്യത്തിന്റെ ഭൂമികയില്‍നിന്നും സങ്കല്പത്തിന്റെ ആകാശത്തേക്കുള്ള യാത്രകള്‍. നിരാശയും ദുഃഖവും വിരഹവും ഇടകലരുന്ന ഭാവചിന്തകള്‍. വ്യക്തിചിന്തകളില്‍ നിന്നും സാമൂഹികചിന്തകളിലേക്ക് വ്യാപരിക്കുന്ന ഭാവനാത്മകമായ വ്യവഹാരങ്ങള്‍, നീതി പുലര്‍ത്തേണ്ടത് തന്നോടുതന്നെയാണെന്ന തിരിച്ചറിവ്. ക്ഷമയാണ് ജീവിതോര്‍ജ്ജം എന്ന ഉള്‍വെളിച്ചം. ഞാന്‍ നിങ്ങള്‍ക്കായി പറയുന്നത്, വാടകവീട്ടിലെ നിലാവെളിച്ചം, വിശപ്പിന്റെ വിളിയും തേടി ദൈവപാതയിലൂടെ, ശിവ ഡെലോയി, ചക്കിളി, ഞാന്‍ എന്നെ തുറന്നുകാട്ടുകയാണ്. സൗഹൃദം, ക്ഷമ, കിഷന്‍ ചന്ദ്, മൂഷികചരിതം, മൂന്നാമതൊരാള്‍ തുടങ്ങിയ കഥകളുടെ സമാഹാരം. ‘തണല്‍ ജീവിതം’. […]