വിവാദ പ്രസംഗത്തിൽ ക്ഷമാപണം നടത്താൻ വെള്ളാപ്പള്ളി നടേശൻ സന്നദ്ധത അറിയിച്ചെന്ന് ഐഎൻഎൽ സംസ്ഥാന അധ്യക്ഷൻ എപി അബ്ദുൾ വഹാബ്. പരാമർശത്തിൽ ഐഎൻഎലിൻ്റെ പ്രതിഷേധവും, അതുമായി ബന്ധപ്പെട്ട ആശങ്കയും വെള്ളാപ്പള്ളിയെ അറിയിച്ചു. പിന്നാക്ക സംവരണ മുന്നണിയുടെ ഭാഗമായി വെള്ളാപ്പള്ളിയെ ഉപയോഗിച്ച മുസ്ലിം ലീഗ് അദ്ദേഹത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ചതാണ് പ്രസ്താവനയ്ക്ക് കാരണമെന്നും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനും നിലവിലെ പ്രതിസന്ധികളിൽ നിന്ന് കരകയറാനും മുസ്ലിം ലീഗ് ഇത് ആയുധമാക്കുയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവാദ പ്രസംഗത്തിൽ ക്ഷമാപണം നടത്താൻ വെള്ളാപ്പള്ളി നടേശൻ സന്നദ്ധത അറിയിച്ചെന്ന് ഐഎൻഎൽ സംസ്ഥാന അധ്യക്ഷൻ
