Posted inലേറ്റസ്റ്റ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. വിഴിഞ്ഞം സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്ലേസ്‌മെന്റ് പ്രഖ്യാപനവും വിഴിഞ്ഞം തുറമുഖ ഓഫീസിൽ നിർവഹിക്കുകയിരുന്നു മന്ത്രി.തൊഴിൽ ലഭിച്ച ഗുണഭോക്താക്കളിൽ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളും ഉണ്ടെന്നുള്ളത് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നും അതില്‍ 31 ശതമാനം സ്ത്രീ സംരംഭകരാണെന്നും മന്ത്രി പി. രാജീവ്

കേരളത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നും അതില്‍ 31 ശതമാനം സ്ത്രീ സംരംഭകരാണെന്നും മന്ത്രി പി. രാജീവ്. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പാപ്പനംകോട് പൂഴിക്കുന്ന് ബീ കീപ്പിംഗ് ഫെഡറേഷനില്‍ ആരംഭിക്കുന്ന ബീ കീപ്പിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. കേരളത്തില്‍ വലിയ വിപണി സാധ്യതയാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

Posted inബിസിനസ്സ്

ക്രെഡിറ്റ് കാര്‍ഡ് കുടിശികയില്‍ 28.42 ശതമാനം വര്‍ധന

2024 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് കുടിശിക 28.42 ശതമാനം വര്‍ധനയോടെ 6,742 കോടി രൂപയായി. ആര്‍.ബി.ഐയുടെ കണക്കുകള്‍ പ്രകാരം 2023 ഡിസംബര്‍ വരെയുള്ള കുടിശിക 5,250 കോടി രൂപയായിരുന്നു. അതായത് 1,500 കോടിരൂപയോളം വര്‍ധിച്ചു. 2023 ഡിസംബറില്‍ മൊത്തം ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ 2.53 ലക്ഷം കോടി രൂപയായിരുന്നു. ഇതിന്റെ 2.06 ശതമാനമായിരുന്നു കിട്ടാക്കടം. 2024ല്‍ 2.92 ലക്ഷം കോടി രൂപയാണ് വാണിജ്യ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയായി നല്‍കിയത്. ഇതില്‍ 2.3 ശതമാനംം […]

Posted inവിനോദം

22 രംഗങ്ങളില്‍ മാറ്റം വരുത്തി ‘ജാട്ട്’

ഗദര്‍ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ പുതിയ ചരിത്രമെഴുതിയ നടനാണ് സണ്ണി ഡിയോള്‍. ‘ജാട്ട്’ എന്ന തന്റെ പുതിയ ചിത്രത്തിലൂടെ ബോളിവുഡില്‍ വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങുകയാണ് സണ്ണി. ചിത്രത്തില്‍ 22 രംഗങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അധിക്ഷേപകരമായ വാക്കുകളും, പീഡന രംഗങ്ങളുമാണ് മാറ്റിയിരിക്കുന്നത്. ‘ഭാരത്’ എന്നതിന് പകരം ‘ഹമാര’ എന്നും ‘സെന്‍ട്രല്‍’ എന്നതിന് പകരം ‘ലോക്കല്‍’ എന്നും മാറ്റിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥയെ അപമാനിക്കുന്ന രംഗത്തിന്റെ 40% കുറച്ചു. അക്രമാസക്തമായ രംഗം 30% കുറച്ചിട്ടുണ്ട്. ഇ സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ […]

Posted inവിനോദം

‘പടക്കളം’ ചിത്രം മേയ് 8 ന് റിലീസ്

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ ‘പടക്കളം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 മേയ് 8 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് നിര്‍മാണം. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബര്‍ വര്‍ക്‌സ് എന്ന ബാനറില്‍ വിജയ് സുബ്രമണ്യവും കൂടി ചേര്‍ന്നാണ് നിര്‍മാണ നിര്‍വഹണം. സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവരെ രസകരമായി അവതരിപ്പിച്ചിരിക്കുന്ന പുത്തന്‍ […]

Posted inഓട്ടോമോട്ടീവ്

പുതുക്കിയ സ്‌പ്ലെന്‍ഡര്‍ പ്ലസ് ശ്രേണി പുറത്തിറക്കി

രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹീറോ മോട്ടോകോര്‍പ്പ് പുതുക്കിയ സ്‌പ്ലെന്‍ഡര്‍ പ്ലസ് ശ്രേണി രാജ്യത്ത് പുറത്തിറക്കി. 2025 സ്‌പ്ലെന്‍ഡര്‍ പ്ലസ് ഡ്രം, സ്‌പ്ലെന്‍ഡര്‍ പ്ലസ് ഐ3എസ് എന്നിവയ്ക്കൊപ്പം സ്‌പ്ലെന്‍ഡര്‍ പ്ലസ് ഐ3എസ് ബ്ലാക്ക്, ആക്സന്റ് നിറങ്ങള്‍ക്കും യഥാക്രമം 79,096 രൂപയും 80,066 രൂപയുമാണ് വില. സ്‌പ്ലെന്‍ഡര്‍ പ്ലസ് എക്‌സ്‌ടെക് ഡ്രം, സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് ഡിസ്‌ക്, സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0 എന്നിവ യഥാക്രമം 82,751 രൂപ, 86,051 രൂപ, 85,001 രൂപ എന്നീ വിലകളില്‍ ലഭ്യമാണ്. 97.2 […]

Posted inപുസ്തകങ്ങൾ

ഡിയര്‍ നീരജ്

സന്തോഷവും സന്താപവും തമ്മിലുള്ള ജീവിതവും മരണവും തമ്മിലുള്ള സംവാദമാണ് യഥാര്‍ത്ഥത്തില്‍ ഡിയര്‍ നീരജ് എന്ന നോവല്‍. ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കഥാപാത്രങ്ങളാണ് അതിന്റെ കരുത്ത്. നിരാശയും നിരാശ്രയത്വവുമല്ല. മറിച്ച് അഭാവത്തിലും ഓര്‍മകളുടെ നാളത്തെ കെടാതെ ചേര്‍ത്തുവച്ച് ജീവിതത്തെ പ്രതീക്ഷയുടെ സുരഭില വെളിച്ചമാക്കുന്ന പ്രണയത്തിന്റെ മാന്ത്രികതയെയാണ് നോവല്‍ ആവിഷ്‌കരിക്കുന്നത്. ‘ഡിയര്‍ നീരജ്’. ജയലക്ഷ്മി ശ്രീനിവാസന്‍. ഡിസി ബുക്‌സ്. വില 189 രൂപ.  

Posted inആരോഗ്യം

ഇത്തരക്കാരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം

രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ എല്ലാവര്‍ക്കും നെല്ലിക്ക ഗുണം ചെയ്യില്ലതാനും. ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. മറ്റുചിലര്‍ വിപരീതഫലം ഉണ്ടാക്കാം. വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി മുതല്‍ ഹൃദയാരോഗ്യം വരെ മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. ഹൈപ്പര്‍ അസിഡിറ്റി ഉള്ളവര്‍ നെല്ലിക്കയുടെ ഉപയോഗം പരിമിതപ്പെടുത്തണം, പ്രത്യേകിച്ച് വെറും വയറ്റില്‍ ഒട്ടും കഴിക്കാന്‍ പാടില്ല. കാരണം അമ്ലഗുണം ഉള്ളതാണ് […]

Posted inലേറ്റസ്റ്റ്

ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത  സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനത്തിൽ ആരംഭിക്കും

ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത  സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനത്തിൽ ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. WWW.sabarimalaonline.org എന്ന  വെബ്സൈറ്റിലൂടെ ലോക്കറ്റുകൾ  ബുക്ക്  ചെയ്യാം. രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകൾ  ലഭ്യമാണ്.ഓൺലൈൻ വഴി ബുക്ക് ചെയ്ത ലോക്കറ്റുകൾ ശബരിമല സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന്  ഭക്തർക്ക് കൈപ്പറ്റാവുന്നതാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊല്ലം കോട്ടുക്കൽ ദേവീ ക്ഷേത്രത്തിലെ ​ഗാനമേളയ്ക്കിടയിലെ ​ഗണ​ഗീതാലാപന വിവാദത്തിൽ നടപടി

കൊല്ലം കോട്ടുക്കൽ ദേവീ ക്ഷേത്രത്തിലെ ​ഗാനമേളയ്ക്കിടയിലെ ​ഗണ​ഗീതാലാപന വിവാദത്തിൽ നടപടി. ക്ഷേത്രത്തിലെ ഉപദേശക സമിതി പിരിച്ചുവിട്ടു. ദേവസ്വം ബോർഡിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ. ഉത്സവത്തിനിടയിലെ ​ഗാനമേളയിൽ ​ആർഎസ്എസ് ​​ഗണ​ഗീതം പാടിയത് വിവാ​ദമായിരുന്നു.​ ഗണ​ഗീതം പാടിയത് ബോധപൂർവമെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട്.