Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അന്നവും വസ്ത്രവും നൽകുന്നയാളാണ് ദൈവമെന്ന് ഗുരു പറഞ്ഞിട്ടുണ്ടെന്ന് എംവി ജയരാജന്‍

അന്നവും വസ്ത്രവും നൽകുന്നത് ആരാണോ അതാണ് ദൈവം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍. വ്യക്തികളേക്കാൾ പ്രധാനം പാർട്ടിയാണ് ഏത് നേതാവായാലും പാർട്ടിക്ക് വിലപ്പെട്ടതാണ് എന്നാൽ എല്ലാത്തിലും വലുതാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഇടം കിട്ടാത്ത സാഹചര്യത്തില്‍ പി ജയരാജനെ പുകഴ്ത്തി കണ്ണൂരിലെ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ വച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിനാണ് എംവി ജയരാജന്‍റെ പ്രതികരണം  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാസപ്പടി കേസിൽ നിര്‍ണായക നടപടിയുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

എക്സാലോജിക് സിഎംആര്‍എൽ ഇടപാടിലെ കുറ്റപത്രത്തിനായി ഇഡി എറണാകുളത്തെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. ഇഡി അഭിഭാഷകനാണ് അപേക്ഷ നൽകിയത്. കുറ്റപത്രം പരിശോധിച്ചശേഷം അതിവേഗത്തിൽ അന്വേഷണം ആരംഭിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൻ്റെ നടപടി.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കള്ള് വാങ്ങി വിൽക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി

മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിലൂടെ ത്രീ സ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കള്ള് വാങ്ങി വിൽക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. നാടൻ കള്ള് വിൽക്കാനുള്ള പ്രത്യേക അനുമതിയാണ് നൽകുന്നതെന്നും സംസ്ഥാനത്തെ കള്ളു ഷാപ്പുകളോട് ചേര്‍ന്ന് നല്ല ഭക്ഷണശാലകൾ ആരംഭിക്കുമെന്നും ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയെന്നതാണ് മദ്യ നയത്തിന്‍റെ കാതലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ ഏപ്രില്‍ 10, വ്യാഴം

◾https://dailynewslive.in/ വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് കേന്ദ്രത്തോട് ആവര്‍ത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായതെന്നും ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും കോടതി പറഞ്ഞു. ദേശീയ ദുരന്തമായതുകൊണ്ടുതന്നെ കടബാധ്യത എഴുതിത്തള്ളാന്‍ വ്യവസ്ഥയില്ലേയെന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. എന്നാല്‍ ലോണുകള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമെന്ന് കേന്ദ്രം കോടതിയില്‍ മറുപടി നല്‍കി. ◾https://dailynewslive.in/ മകള്‍ക്കെതിരായ എസ്എഫ്ഐഒ കേസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന മൊഴി പ്രകാരമാണ് കേസ്. അത് രാഷ്ട്രീയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിക്കുക കർശന സുരക്ഷയിൽ

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിക്കുന്നത് കർശന സുരക്ഷയിൽ. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷയിലാണ് യുഎസിൽ നിന്ന് തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കുക. എൻഐഎയിലെ ഐജി, ഡിഐജി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം റാണയെ കൊണ്ടുവരുന്നത്. ഭീകരരെ ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യക്കെതിരെ നടത്തുന്ന നീക്കങ്ങൾക്ക് തഹാവൂർ റാണയിലൂടെ തെളിവ് ശേഖരിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ. പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ നടത്തിയ പല […]

Posted inബിസിനസ്സ്

ഒറ്റയടിക്ക് 2160 രൂപ വര്‍ധിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക് 2160 രൂപ വര്‍ധിച്ചതോടെ പവന്‍ വില വീണ്ടും 66,480 ല്‍ എത്തി. ഗ്രാമിന് 270 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8560 രൂപയാണ്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് ഇല്ലാതായി. ഈ മാസത്തെ ഉയര്‍ന്ന വിലയില്‍ നിന്ന് 2,680 രൂപ വരെ കുറഞ്ഞതാണ്. എന്നാല്‍ ഇന്നും ഇന്നലെയുമായി ആ വിലക്കുറവ് തിരിച്ചുപിടിച്ചു. ഏപ്രില്‍ മൂന്നിന് കുറിച്ച റെക്കോഡ് വിലയ്ക്കൊപ്പമാണ് ഇന്ന് സ്വര്‍ണം. അന്താരാഷ്ട്രതലത്തിലും ആഭ്യന്തര തലത്തിലുമുണ്ടായ […]

Posted inടെക്നോളജി

ഓപ്പോ എഫ് 29 5ജി സീരീസ് അവതരിപ്പിച്ചു

ഇന്ത്യയില്‍ പരീക്ഷിച്ച ഡ്യുറബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയ ഓപ്പോ എഫ് 29 5ജി സീരീസ് അവതരിപ്പിച്ചു. ആദ്യ വില്‍പ്പ നയില്‍ ഉപഭോക്താക്കള്‍ക്ക് ഓപ്പോ മികച്ച കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ഓപ്പോ എഫ്29 5ജി സീരീസില്‍, കമ്പനി ഓപ്പോ എഫ്29 5ജി, ഓപ്പോ എഫ് 29 പ്രോ 5ജി എന്നിങ്ങനെ രണ്ട് മോഡലുകള്‍ പുറത്തിറക്കി. ഓപ്പോ എഫ്29 5ജിയുടെ വില്‍പ്പന മാര്‍ച്ച് 27ന് മുതല്‍ ആരംഭിച്ചു. സോളിഡ് പര്‍പ്പിള്‍, ഗ്ലേസിയര്‍ ബ്ലൂ എന്നീ രണ്ട് ആകര്‍ഷകമായ കളര്‍ വേരിയന്റുകളിലാണ് ഓപ്പോ […]

Posted inവിനോദം

‘മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്‌ലര്‍’ മെയ് 9 ന്

പ്രതിസന്ധികള്‍ക്ക് ഒടുവില്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ‘മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്‌ലര്‍’ എന്ന ചിത്രം റിലീസ് ചെയ്യുന്നു. ചിത്രം മെയ് ഒന്‍പതിന് തിയറ്ററുകളില്‍ എത്തും. തെന്നിന്ത്യ ഒട്ടാകെ പ്രേക്ഷക പിന്തുണയുള്ള അനശ്വരാ രാജനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ ഭൂരിഭാഗം സിനിമകളും ഹിറ്റായി മാറിയ നടി കൂടിയാണ് അനശ്വര. അതുകൊണ്ട് തന്നെ പുതിയൊരു ഹിറ്റാകും ഈ ചിത്രമെന്നാണ് വിലയിരുത്തലുകള്‍. ഇന്ദ്രജിത്താണ് നായകന്‍. പൂര്‍ണ്ണമായും ഒരു റോഡ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ബിജു […]

Posted inവിനോദം

അജയ് ദേവ്ഗണ്‍ നായകനായ ‘റെയ്ഡ് 2’ ട്രെയിലര്‍

അജയ് ദേവ്ഗണ്‍ നായകനായെത്തുന്ന ക്രൈം ത്രില്ലര്‍ ‘റെയ്ഡ് 2’ ട്രെയിലര്‍ എഎത്തി. രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം 2018ല്‍ ഇറങ്ങിയ റെയ്ഡ് സിനിമയുടെ തുടര്‍ച്ചയാണ്. റിതേശ് ദേശ്മുഖ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. വാണി കപൂര്‍, രജത് കപൂര്‍, സൗരഭ് ശുക്ല, സുപ്രിയ പതക്, യശ്പാല്‍ ശര്‍മ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അമിത് ത്രിവേദിയാണ് സംഗീതം. തമന്നയുടെ ഐറ്റം ഡാന്‍സ് സിനിമയുടെ ചൂടന്‍ ആകര്‍ഷണമാകും. സ്ത്രീ 2 സിനിമയിലെ തമന്നയുടെ ഐറ്റം ഡാന്‍സ് ഏറെ ശ്രദ്ധനേടിയിരുന്നു. […]

Posted inഓട്ടോമോട്ടീവ്

റേഞ്ച് റോവര്‍ വേലാര്‍ സ്വന്തമാക്കി തമന്ന ഭാട്ടിയ

ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ വേലാര്‍ സ്വന്തമാക്കി തമന്ന ഭാട്ടിയ. ആഡംബരം നിറഞ്ഞ ഈ എസ് യു വിയ്ക്കായി തമന്ന തിരഞ്ഞെടുത്തിരിക്കുന്ന നിറം അരോയസ് ഗ്രേ കളര്‍ ഓപ്ഷനാണ്. ഏകദേശം 1.10 കോടി രൂപയാണ് രാജ്യത്ത് ഈ വാഹനത്തിനു വില വരുന്നത്. 2018 ല്‍ ഇന്ത്യയിലെത്തിയ വാഹനം 2023 ല്‍ പുതുമാറ്റങ്ങളോടെ അവതരിപ്പിച്ചിരുന്നു. 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ വേലാറിലുള്ളത്. 250എച്പി കരുത്തും പരമാവധി 365എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഈ എന്‍ജിന്‍. പരമാവധി വേഗം […]