നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമീപത്തെ മണ്ഡലങ്ങളിലെ സ്ഥിരം താമസക്കാരെ വോട്ടർ പട്ടികയിൽ സിപിഎം ചേർക്കുന്നുവെന്ന് യുഡിഎഫ് ആരോപണം. എന്നാൽ ഇതിലൊന്നും സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പദ്മാക്ഷൻ പ്രതികരിച്ചു. നിലമ്പൂർ മണ്ഡലവുമായി അതിർത്തി പങ്കിടുന്ന വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലെ വോട്ടുകൾ സിപിഎം നിലമ്പൂരിലെ വോട്ടർ പട്ടികയിൽ ചേർക്കുന്നു എന്നാണ് യുഡിഎഫ് നേതാവ് ഇസ്‌മയിൽ മൂത്തേടം ആരോപിച്ചത്. വരും ദിവസങ്ങളിൽ തെളിവുകൾ സഹിതം ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും യുഡിഎഫ് പറയുന്നു.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 10, വ്യാഴം
◾https://dailynewslive.in/ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ് ഭരണകൂടം. യുഎസ് ഉല്‍പന്നങ്ങള്‍ക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ചുമത്തിയ പകരച്ചുങ്കമാണ് താല്‍കാലികമായി മരവിപ്പിച്ചത്. 90 ദിവസത്തേക്കുള്ള അടിസ്ഥാന പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കും. എന്നാല്‍ ചൈനയ്ക്ക് ഇളവ് നല്‍കാന്‍ തയാറാകാതിരുന്ന യുഎസ്, ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ◾https://dailynewslive.in/ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചതോടെ യുഎസ് ഓഹരി വിപണികളില്‍ തിരിച്ചുവരവ്. അമേരിക്കയുടെ പകരചുങ്കത്തിന് പ്രതികാര ചുങ്കവുമായി ഇറങ്ങിയ ചൈനയുടെ ഇറക്കുമതി […]
രാത്രി വാർത്തകൾ
ആശ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആശ സമരം തീരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമാണ് കേരളം. സമരം ആർക്കെതിരെ ചെയ്യണം എന്ന് സമരക്കാർ ആലോചിക്കണം. വേതനം കൂട്ടിയ സംസ്ഥാനത്തിന് എതിരെ വേണോ അതോ ഒന്നും കൂട്ടാത്ത കേന്ദ്രത്തിനെതിരെ സമരം വേണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മകൾ വീണക്കെതിരായ മാസപ്പടി കേസിൻ്റെ ലക്ഷ്യം താനാണെന്ന് പാർട്ടി തിരിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേവനത്തിന് […]
ഇടുക്കി കട്ടപ്പനയിലെ സാബു തോമസിൻറെ ആത്മഹത്യ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
ഇടുക്കി കട്ടപ്പനയിലെ സാബു തോമസിൻറെ ആത്മഹത്യ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കട്ടപ്പന റൂറൽ ഡെവലപ്പ്മെന്‍റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരാണ് പ്രതികൾ. കട്ടപ്പന റൂറൽ സർവീസ് സഹകരണ സൊസൈറ്റിയിലെ നിക്ഷേപകനായിരുന്ന സാബു തോമസ് കഴിഞ്ഞ ഡിസംബർ 20 നാണ് ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിത്സക്കായി നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ നൽകാതെ വന്നതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് സാബു […]
പുതിയ മദ്യ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി
പുതിയ മദ്യ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി . ടൂറിസ്റ്റ് ആവശ്യം മുൻനിർത്തി ഒന്നാം തീയതിയിലും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാൻ അനുമതിയുണ്ട്. ഡ്രൈഡേയിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിനാണ് ഒടുവിൽ അന്തിമ അംഗീകാരം നൽകുന്നത്. ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം.പ്രത്യേക അനുമതി ദിവസം ബാർ തുറക്കരുതെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നാണ് നിര്‍ദേശം. ടൂറിസം […]
യുപിഐയില്‍ ഇടപാട് പരിധി ഉയര്‍ത്തും
യുപിഐയില്‍ ഉപഭോക്താവും വ്യാപാരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടായ പേഴ്സണ്‍ ടു മെര്‍ച്ചന്റ് പേയ്മെന്റിന്റെ ഇടപാട് പരിധി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി. നിലവില്‍, യുപിഐയില്‍ വ്യക്തിയും വ്യക്തിയും വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക സന്ദര്‍ഭങ്ങളില്‍ വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാട് പരിധി ചില കേസുകളില്‍ രണ്ടു ലക്ഷം രൂപയും മറ്റു ചില അവസരങ്ങളില്‍ അഞ്ചുലക്ഷം രൂപയുമാണ്. പുതിയ സാഹചര്യങ്ങളോട് കാര്യക്ഷമമായി പ്രതികരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇക്കോസിസ്റ്റത്തെ പ്രാപ്തമാക്കുന്നതിന് ബാങ്കുകളുമായും […]
മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം ‘മാസ്മരികം’
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസില്‍ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘മാസ്മരികം’ എന്ന പേരോടെ യൂട്യൂബ് വഴി റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മലയാളി മങ്കീസ് ആണ്. സംഗീതം നല്‍കിയിരിക്കുന്നത് ജേ കെയും. മമ്മൂട്ടി ചിത്രമായ ബസൂക്ക, നസ്ലിന്‍ ചിത്രമായ ആലപ്പുഴ ജിംഘാന എന്നിവക്ക് ഒപ്പമാകും മരണമാസും ഇറങ്ങുക. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്.ബേസില്‍ ജോസഫിനൊപ്പം രാജേഷ് […]
വീണ്ടും അഭിനയത്തിലേക്ക് മടങ്ങി പൃഥ്വിരാജ്
‘എമ്പുരാന്’ ശേഷം വീണ്ടും അഭിനയത്തിലേക്ക് മടങ്ങി പൃഥ്വിരാജ്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘നോബഡി’ എന്ന ചിത്രത്തിന്റെ പൂജ നടന്നു. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി പാര്‍വതി തിരുവോത്ത് ആണ് എത്തുന്നത്. ഹക്കിം ഷാജഹാന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടന്ന പൂജ ചടങ്ങുകള്‍ക്ക് ശേഷം സ്വിച്ചോണും നടന്നു. കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നോബഡി. റോഷാക്കിന്റെ രചയിതാവ് കൂടിയായ സമീര്‍ അബ്ദുള്‍ […]
ഫ്രോങ്ക്‌സ് എസ്യുവികള്‍ക്ക് മികച്ച കിഴിവുകള്‍
മാരുതി സുസുക്കി ഇന്ത്യ ഏപ്രില്‍ മാസത്തില്‍ നെക്‌സ ഡീലര്‍ഷിപ്പുകളില്‍ വിറ്റഴിച്ച ഫ്രോങ്ക്‌സ് എസ്യുവികള്‍ക്ക് മികച്ച കിഴിവുകള്‍ പ്രഖ്യാപിച്ചു. ഈ മാസം ഈ കാര്‍ വാങ്ങുന്നത് 93,000 രൂപയുടെ വലിയ ആനുകൂല്യം നല്‍കും. ടര്‍ബോ-പെട്രോള്‍ വേരിയന്റിലാണ് കമ്പനി ഏറ്റവും ഉയര്‍ന്ന കിഴിവ് നല്‍കുന്നത്. ഈ വേരിയന്റില്‍ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 43,000 രൂപ വിലയുള്ള വെലോസിറ്റി കിറ്റ് ആക്സസറി പാക്കേജ്, 15,000 രൂപ സ്‌ക്രാപ്പേജ് ആനുകൂല്യം അല്ലെങ്കില്‍ 10,000 രൂപ എക്സ്ചേഞ്ച് ബോണസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. […]
കാര്‍വാലോ
പരിണാമപ്രക്രിയയിലെ ജീവിവികാസത്തിനിടയില്‍ മാറാതെ അവശേഷിച്ച പറക്കുന്ന ഓന്തിനെ തേടി കൃഷിശാസ്ത്രജ്ഞനായ പ്രൊഫസര്‍ കര്‍വാലോയും ശിഷ്യനും ഗ്രാമീണനുമായ മന്തണ്ണയുമുള്‍പ്പെട്ട സംഘം നടത്തുന്ന അന്വേഷണയാത്രയുടെ ഉദ്വേഗജനകമായ കഥ. കര്‍ണ്ണാടകയിലെ ഗ്രാമീണരുടെ ജീവിതത്തിന്റെ സവിശേഷതകളും ശാസ്ത്രസമസ്യകളും സമന്വയിപ്പിച്ചെഴുതിയ നോവല്‍. കന്നഡയിലെ പ്രശസ്ത എഴുത്തുകാരന്‍ പൂര്‍ണ്ണചന്ദ്ര തേജസ്വിയുടെ ശ്രദ്ധേയമായ കൃതിയുടെ മികച്ച പരിഭാഷ. ‘കാര്‍വാലോ’. പരിഭാഷ – സുധാകരന്‍ രാമന്തളി. മാതൃഭൂമി ബുക്‌സ്. വില 209 രൂപ.
