പ്രതിസന്ധികള്‍ക്ക് ഒടുവില്‍ ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന ‘മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്ലര്’ എന്ന ചിത്രം റിലീസ് ചെയ്യുന്നു. ചിത്രം മെയ് ഒന്‍പതിന് തിയറ്ററുകളില്‍ എത്തും. തെന്നിന്ത്യ ഒട്ടാകെ പ്രേക്ഷക പിന്തുണയുള്ള അനശ്വരാ രാജനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ ഭൂരിഭാഗം സിനിമകളും ഹിറ്റായി മാറിയ നടി കൂടിയാണ് അനശ്വര. അതുകൊണ്ട് തന്നെ പുതിയൊരു ഹിറ്റാകും ഈ ചിത്രമെന്നാണ് വിലയിരുത്തലുകള്‍. ഇന്ദ്രജിത്താണ് നായകന്. പൂര്‍ണ്ണമായും ഒരു റോഡ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ബിജു പപ്പന്,രാഹുല്‍ മാധവ്, ദീപു കരുണാകരന്, സോഹന്‍ സീനുലാല്‍രാഹുല്‍ മാധവ്, ദീപു കരുണാകരന്, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൈലൈന്‍ പിക്ചേഴ്സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ്. അര്ജുന് റ്റി സത്യന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായര്‍ ആണ്.
‘മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്ലര്’ മെയ് 9 ന്
