റോഷന്‍ ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ മലയാളി സിനിമാപ്രേമികളുടെയും ശ്രദ്ധയില്‍ വന്ന ചിത്രമായിരുന്നു ‘ദേവ’. ഷാഹിദ് കപൂര്‍ നായകനായ ചിത്രം ജനുവരി 31 നാണ് തിയറ്ററുകളില്‍ എത്തിയത്. മാര്‍ച്ച് 28 ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ നെറ്റ്ഫ്‌ലിക്‌സിലൂടെ നേട്ടം കൊയ്യുകയാണ് ചിത്രം. നെറ്റ്ഫ്‌ലിക്‌സിലെ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ആഗോള ടോപ്പ് 10 ല്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ചിത്രം. രണ്ട് ആഴ്ചകളായി ചിത്രം നെറ്റ്ഫ്‌ലിക്‌സിന്റെ ആഗോള ടോപ്പ് 10 ല്‍ ഉണ്ട്. കൂടാതെ […]
6 എയര്‍ബാഗ് സുരക്ഷയുമായി ഈക്കോയുടെ 2025 മോഡല്‍
മാരുതി സുസുക്കിയുടെ എംപിവി മോഡല്‍ ഈക്കോയുടെ 2025 മോഡല്‍ എത്തുന്നത് 6 എയര്‍ബാഗ് സുരക്ഷയുമായി. 7 സീറ്റര്‍ മോഡലിനു പകരം 6 സീറ്റ് ലേ ഔട്ടിലേക്ക് മാറ്റിയിട്ടുമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുള്ള ഈക്കോയുടെ 12 ലക്ഷത്തിലേറെ മോഡലുകള്‍ നിരത്തിലെത്തിയിട്ടുണ്ട്. ഒരേസമയം പാസഞ്ചര്‍ വാഹനമായും കൊമേഴ്സ്യല്‍ വാഹനമായും ഉപയോഗിക്കാനാവുമെന്നതാണ് ഈക്കോയുടെ സാധ്യതകളെ വിപുലമാക്കുന്നത്. ഒപ്പം ഈക്കോയുടെ ആംബുലന്‍സ് മോഡലും മാരുതി സുസുക്കി പുറത്തിറക്കുന്നുണ്ട്. പെട്രോളിനു പുറമേ സിഎന്‍ജി മോഡലും എത്തുന്നുണ്ട്. ആകെ ഈക്കോ വില്‍പനയില്‍ പെട്രോള്‍ […]
ഉദയം അസ്തമയം
കൂട്ടുകാരായ നാല്‍വര്‍ സംഘം കടന്നുപോയ ജീവിതനാള്‍വഴികളാണ് ഈ നോവലിന്റെ പ്രമേയം. നാലുപേരും ഒരേ വഴിക്ക് നീങ്ങുകയും ജോലിയില്‍ പ്രവേശിക്കുകയും അവര്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളെയും മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. ദാമ്പത്യജീവിതത്തിന്റെ ഉള്ളുരുക്കങ്ങളും മാതാപിതാക്കളോടുള്ള സമീപനവും വര്‍ത്തമാനകാലത്തില്‍ ഏറ്റവും പ്രസക്തമാണെന്ന് ഉദ്‌ഘോഷിക്കുന്ന രചന. എട്ട് ദശാബ്ദങ്ങളുടെ നേര്‍ക്കാഴ്ച്ചകളിലൂടെയുള്ള ആത്മകഥാപരമായ ആവിഷ്‌കാരം. ‘ഉദയം അസ്തമയം’. വി പി ജോസഫ്. ഗ്രീന്‍ ബുക്‌സ്. വില 171 രൂപ.
പേശികളുടെ വളര്‍ച്ചയ്ക്ക് ഒന്നാമന്‍ നേന്ത്രപ്പഴം!
പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ചില പഴങ്ങില്‍ ഒന്നാമന്‍ നേന്ത്രപ്പഴമാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും ഇവ കഴിക്കാം. പേരയ്ക്കയിലെ വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദിപ്പിക്കാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. […]
നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി മെയ് 21 നു പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി മെയ് 21 നു പരിഗണിക്കും. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അപേക്ഷ നൽകി. ഈ അപേക്ഷ മെയ് 21ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പൾസർ സുനി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഏഴര വർഷത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശം
കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശം. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് ശരാശരി മാര്‍ക്ക് നല്‍കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാര്‍ത്ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൻ്റെ നടപടി.വിദ്യാര്‍ത്ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലാ നിര്‍ദ്ദേശം ലോകായുക്ത തള്ളി. സര്‍വകലാശാലയുടെ നിര്‍ദ്ദേശം അപ്രായോഗികമെന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പില്‍ മൂന്നുപേരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി പരിഗണിച്ച് സി.പി.എം
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പില്‍ മൂന്നുപേരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി പരിഗണിച്ച് സി.പി.എം . യു.ഷറഫലി, പ്രൊ.തോമസ് മാത്യു,ഡോ. ഷിനാസ് ബാബു എന്നിവരാണ് സിപിഎമ്മിന്‍റെ സാധ്യത പട്ടികയിലുള്ളത്. മലപ്പുറത്ത് ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയത്. മുൻ ഇന്ത്യൻ ഫുട്ബോൾ താരമാണ് യു.ഷറഫലി.സംസ്ഥാന സ്പോര്‍ട് കൗൺസില്‍ പ്രസിഡണ്ടുമാണ്. മുൻ കോൺഗ്രസ് നേതാവും ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പാളുമാണ് പ്രൊഫ.തോമസ് മാത്യു. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ടാണ് ഡോ.ഷിനാസ് ബാബു.പാര്‍ട്ടി ചിഹ്നത്തില്‍ ഇത്തവണയെങ്കിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന് പ്രാദേശികമായി […]
മലപ്പുറത്തെ വിവാദ പ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി
മലപ്പുറത്തെ വിവാദ പ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി. രാഷ്ട്രീയ പാർട്ടിക്ക് എതിരെ മുഖ്യമന്ത്രി പറഞ്ഞതിനെ ആ പാർട്ടിക്ക് വേണ്ടി ചിലർ തെറ്റായി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപി യോഗത്തിൻ്റെയും എസ്എൻ ട്രസ്റ്റിൻ്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളിയെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ. വെള്ളാപ്പള്ളിയെ അടുത്തറിയുന്നവർക്ക് അറിയാം അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന്. രാഷ്ട്രീയ പാർട്ടിക്ക് എതിരെയാണ് അദ്ദേഹം പറഞ്ഞത്. ആ പാർട്ടിക്ക് വേണ്ടി ചിലർ പ്രസംഗം തെറ്റായി പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വിഷു….!!!!
വിഷു….!!!! കേരളത്തിലെ കാർഷികോത്സവമാണ് വിഷു.ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമാണ് വിഷു എന്ന് പറയാം……!!! മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു. ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു എന്ന് പറയാം. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക. വിഷുക്കണി ഒരുക്കുക, കണി കാണുക, കൈനീട്ടം വാങ്ങുക, പുതു വസ്ത്രങ്ങൾ ധരിക്കുക, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു വിഷു സദ്യ കഴിക്കുക തുടങ്ങിയവയാണ് വിഷുവിന്റെ പ്രധാന ചടങ്ങുകൾ. കൊന്ന മരവും അവയുടെ […]
എക്സാലോജിക് കുറ്റപത്രം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം മാത്രമെന്ന് എംവി ഗോവിന്ദൻ
എക്‌സാലോജികിനെ വലിച്ചിഴക്കുന്നത് എന്തിനെന്ന് സൂക്ഷ്മ പരിശോധന നടത്തിയാൽ പിണറായി വിജയന്റെ പേരിലേക്ക് എത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്സാലോജിക് കുറ്റപത്രം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം മാത്രമെന്നും അദ്ദേഹം പറഞ്ഞു. എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള കരാർ തുകയാണ് കൈമാറിയിട്ടുള്ളതെന്നും സാമ്പത്തിക ഇടപാട് സുതാര്യമാണെന്നും മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് വീണയെ വലിച്ചിഴക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
