ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടന്നു. 70,160 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നു കൂടിയത് 200 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 ആയി. കഴിഞ്ഞ മൂന്നു ദിവസമായി വന്‍ കുതിപ്പാണ് സ്വര്‍ണ വിലയിലുണ്ടായത്. വ്യാഴാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയ പവന്‍ വില ഇന്നലെ 1480 രൂപ കൂടി ഉയര്‍ന്നു. ഈ മാസം ഇതുവരെ 4,360 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു […]
മോട്ടോ എഡ്ജ് 60 സ്റ്റൈലസ്
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള പുതിയ ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. മോട്ടോ എഡ്ജ് 60 സ്റ്റൈലസ് എന്ന പേരിലുള്ള പുതിയ ഫോണ്‍ ചൊവ്വാഴ്ച വിപണിയില്‍ അവതരിപ്പിക്കും. വരയ്ക്കല്‍, കുറിപ്പുകള്‍ തയ്യാറാക്കല്‍ തുടങ്ങിയ ദൈനംദിന ജോലികള്‍ക്കായി ഒരു പ്രത്യേക സ്റ്റൈലുമായാണ് ഈ ഫോണ്‍ എത്തുക. എഡ്ജ് 60 ഫ്യൂഷനും എഡ്ജ് 60 പ്രോയും അടങ്ങുന്ന നിരയിലേക്കാണ് പുതിയ ഫോണ്‍ എത്തുന്നത്. ബില്‍റ്റ്-ഇന്‍ സ്റ്റൈലസ്, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷന്‍, ഐപി68 സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ഫോണ്‍ എത്തുന്നത്. മോട്ടോറോള […]
‘തുടരും’ സിനിമയുടെ പുതിയ ടീസര്‍
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ സിനിമയുടെ പുതിയ ടീസര്‍ എത്തി. ശോഭനയും മോഹന്‍ലാലും തമ്മിലുള്ള രസകരമായൊരു സംഭാഷണമാണ് ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് നിര്‍മാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും […]
‘ആഭ്യന്തര കുറ്റവാളി’ ട്രെയിലര്‍ എത്തി
ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ ‘ആഭ്യന്തര കുറ്റവാളി’യുടെ ട്രെയിലര്‍ റിലീസായി. കിഷ്‌കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാനാണ് ആസിഫിന്റെ വരവ്. നവാഗതനായ സേതുനാഥ് പദ്മകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉടന്‍ തിയറ്ററുകളിലേക്കെത്തും. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍മിക്കുന്നു. ഇന്ത്യയിലെ തിയറ്റര്‍ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ഫാര്‍സ് ഫിലിംസും ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിര്‍വഹിക്കുന്നു. തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന […]
ഭാരത് ക്രാഷ് ടെസ്റ്റില്‍ വിജയിച്ച് കിയ സിറോസ്
ഭാരത് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാറിന്റെ സുരക്ഷ നേടി കിയ സിറോസ്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 30.21 മാര്‍ക്കും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 44.42 മാര്‍ക്കും സിറോസിന് ലഭിച്ചു. ഭാരത് ക്രാഷ് ടെസ്റ്റിന് പങ്കെടുക്കുന്ന കിയയുടെ ആദ്യ മോഡലാണ് സിറോസ്. പെട്രോള്‍ മോഡലിലാണ് ഭാരത് എന്‍സിഎപി ടെസ്റ്റ് നടത്തിയത്. കിയ സിറോസിന്റെ ഉയര്‍ന്ന വേരിയന്റായ എച്ച്ടിഎക്‌സ് പ്ലസ് ഡിസിടി, എച്ച്ടികെ(ഒ) പെട്രോള്‍ എംടി എന്നിവ ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചു. ആറ് എയര്‍ബാഗുകളും ത്രീ പോയിന്റ് […]
പുനര്‍ജന്മത്തിലെ പല്ലവി
പുനര്‍ജന്മത്തിലെ പല്ലവി’പ്രണയത്തിന്റെയും കാമനയുടെയും ആഘോഷങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ക്കിടയില്‍ സ്വയം നഷ്ടപ്പെട്ടു പോകുന്ന എഴുത്തുകാരന് എന്ത് സംഭവിച്ചു എന്ന് ഉദ്വേഗത്തോടെ വായിക്കാനാകുന്ന നോവല്‍. സൈദ്ധാന്തികമായ കാഴ്ചപ്പാടിന്റെ ആകുലതകളില്‍ നിന്നും കുതറിയോടേണ്ടി വന്ന കുറെ മനുഷ്യരുടെ കഥ കൂടിച്ചേരുമ്പോള്‍, തത്ത്വചിന്താപരമായ ഔന്നത്യത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ആത്മീയതയുടെ അനുഭവത്തുടിപ്പുകള്‍ ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. മനുഷ്യായുസ്സ് എന്തിനുവേണ്ടി എന്ന അന്വേഷണവുമാണി രചന. ഒരു വ്യക്തിയുടെ ഒടുങ്ങാത്ത തൃഷ്ണയുടെ ജീവിതം വരച്ചിടുന്ന നോവലില്‍ പുനര്‍ജന്മത്തിന്റെ ആന്തരികലോകങ്ങളെ ആവിഷ്‌കരിക്കുന്നുമുണ്ട്. ‘പുനര്‍ജന്മത്തിലെ പല്ലവി’. വിപിഎം. ഗ്രീന്‍ ബുക്‌സ്. വില […]
ചിക്കുന്‍ഗുനിയ, പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം
ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കുന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ്. 2006-2007 കാലഘട്ടത്തില്‍ ചിക്കന്‍ഗുനിയ ബാധ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നും റീയൂണിയന്‍ ദ്വീപുകളില്‍ നിന്നായിരുന്നു രോഗ വ്യാപനത്തിന്റെ തുടക്കം. ചിക്കുന്‍ ഗുനിയയ്ക്കെതിരെ സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ […]
മദ്ധ്യാഹ്ന വാർത്തകൾ
രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതിവ്യക്തമാക്കി. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിർദേശിച്ചത്. എന്നാൽ സുപ്രീംകോടതി അധികാരപരിധി ലംഘിച്ചുവെന്ന് കേരള ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. ഭരണഘടന മാറ്റാനുള്ള അധികാരം പാർലമെൻറിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാർക്കിരുന്ന് ഇത് മാറ്റിയെഴുതാനുള്ള അധികാരമില്ലെന്നും രാജേന്ദ്ര അർലേക്കർ വിമര്‍ശിച്ചു. വയനാട് […]
കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു
കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 3 കേസുകളിൽ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പിൽ ഇന്നലെ അർധരാത്രിയിലാണ് അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. ബാർ അസോസിയേഷൻ വാർഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കയറിയാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് അഭിഭാഷകരുടെ ആരോപണം. അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിന് […]
ഗവർണ്ണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി
രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതിവ്യക്തമാക്കി. രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ല. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിർദേശിച്ചത്. എന്നാൽ സുപ്രീംകോടതി അധികാരപരിധി ലംഘിച്ചുവെന്ന് കേരള ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. ഭരണഘടന മാറ്റാനുള്ള അധികാരം പാർലമെൻറിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാർക്കിരുന്ന് ഇത് മാറ്റിയെഴുതാനുള്ള അധികാരമില്ലെന്നും രാജേന്ദ്ര അർലേക്കർ വിമര്‍ശിച്ചു.
