യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ക്ക് ഇന്ന് ഓശാനപ്പെരുന്നാള്‍ . സഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമാവും. എല്ലാ ജില്ലകളിലും ആരാധനാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് പള്ളിയില്‍ ബസേലിയസ് ക്ലിമീസ് കാത്തോലിക ബാവ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. പാളയം സെന്റ് ജോസഫ് പള്ളിയിലും വെട്ടുകാട് പള്ളിയിലും ഉള്‍പ്പെടെ ജില്ലയിലെ മറ്റ് പള്ളികളിലും ശുശ്രൂഷകള്‍ നടന്നു.തലശ്ശേരി സെന്റ് ജോസഫ് കത്തീഡ്രലില്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് […]
തഹാവൂര്‍ റാണയെ തുടര്‍ച്ചയായി രണ്ടാം ദിവസവും എന്‍ഐഎ ചോദ്യം ചെയ്തു
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ തുടര്‍ച്ചയായി രണ്ടാം ദിവസവും എന്‍ഐഎ ചോദ്യം ചെയ്തു. ദില്ലിയിലെ സിജിഒ സമ്മുച്ചയത്തിലെ എന്‍ഐഎ ആസ്ഥാനം റാണയുടെ അറസ്റ്റിനെ തുടര്‍ന്ന് വലിയ സുരക്ഷാ വലയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തഹാവൂര്‍ റാണയ്ക്ക് സെല്ലില്‍ യാതൊരുവിധ പ്രത്യേക പരിഗണനകളും നല്‍കാറില്ലെന്നും ആയാള്‍ ആവശ്യപ്പെട്ടതു പ്രകാരം ഒരു ഖുറാന്‍ നല്‍കിയിട്ടുണ്ടെന്നും സെല്ലില്‍ റാണ അഞ്ചുനേരം നമസ്ക്കരിക്കാറുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 13, ഞായര്‍
◾https://dailynewslive.in/ അമേരിക്ക ഇന്ത്യയ്ക്കു കൈമാറിയ, മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട്‌ചെയ്യാനാണെന്ന് റാണ മൊഴിനല്‍കിയതായാണ് സൂചന. കൊച്ചിയില്‍ റാണയെ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെയും റാണയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം. ◾https://dailynewslive.in/ നാസയുടെ ആകെ ബജറ്റിന്റെ 20 ശതമാനം വെട്ടി കുറയ്ക്കാനും പ്രധാന നാസ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ മൊത്തം ശാസ്ത്ര പദ്ധതികള്‍ക്കുള്ള ബജറ്റില്‍ […]
വ്യവസായ ഉല്‍പ്പാദന വളര്‍ച്ചയില്‍ കനത്ത ഇടിവ്
രാജ്യത്തിന്റെ വ്യവസായ ഉല്‍പ്പാദന വളര്‍ച്ചയില്‍ ഫെബ്രുവരിയില്‍ കനത്ത ഇടിവ്. ജനുവരി മാസത്തെ വളര്‍ച്ചയുടെ ഏതാണ്ട് പകുതിയായാണ് വ്യവസായ ഉല്‍പ്പാദന സൂചിക കുറഞ്ഞത്. ജനുവരിയില്‍ ഇത് 5 ശതമാനമായിരുന്നു. ഫെബ്രുവരിയില്‍ 2.9 ശതമാനത്തിലേക്ക് കുറഞ്ഞു. കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന വ്യവസായ മേഖലകളിലുണ്ടായ തളര്‍ച്ചയാണ് സൂചിക താഴ്ത്തിയത്. ഖനന മേഖലയിലും മാനുഫാക്ചറിംഗ് മേഖലയിലുമുണ്ടായ തളര്‍ച്ചയാണ് വ്യവസായ വളര്‍ച്ച കുറച്ചത്. ഖനന മേഖലയില്‍ ജനുവരിയിലെ 4.4 ശതമാനം […]
‘എമ്പുരാന്‍’ ആത്മാവ് ഉള്‍ക്കൊള്ളുന്ന വീഡിയോ ഗാനം
വന്‍ ഹൈപ്പിലെത്തിയ ചിത്രമാണ് ‘എമ്പുരാന്‍’. മോഹന്‍ലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 259 കോടിയില്‍ അധികം നേടിയിട്ടുണ്ട്. മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. എമ്പുരാന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ ഗാനം പുറത്തുവിട്ടതാണ് പുതുതായി ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിനെ വീഴ്ത്തി മോഹന്‍ലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിട്ടുണ്ട്. എമ്പുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവും ആയിട്ടുണ്ട്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. തെന്നിന്ത്യയില്‍ 100 കോടി […]
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ വീഡിയോ സോങ്
അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ വീഡിയോ സോങ് കഴിഞ്ഞ ദിവസമാണ് യുട്യൂബിലൂടെ റിലീസ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് മാത്രം ചിത്രത്തിന്റെ വീഡിയോ സോങ് യൂട്യൂബില്‍ ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. രസമാലെ വീഡിയോ സോങ്ങിന് ഇപ്പോള്‍ പതിനൊന്നു ലക്ഷത്തിന് മുകളിലാണ് കാഴ്ചക്കാര്‍. മൈക്ക്, ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ശബരീഷ് വര്‍മ്മയുടെ […]
കൂടുതല്‍ ഫീച്ചറുകളുമായി ഗ്രാന്‍ഡ് വിറ്റാര
കൂടുതല്‍ ഗ്രാന്‍ഡ് ഫീച്ചറുകളുമായി 2025 മോഡല്‍ ഗ്രാന്‍ഡ് വിറ്റാരയെ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. എല്ലാ മോഡലുകളിലും സ്റ്റാന്‍ഡേഡായി 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക മോഡലിന് 11.42 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. പുതിയ ഗ്രാന്‍ഡ് വിറ്റാര 18 മോഡലുകളില്‍ ലഭ്യമാണ്. മോഡലുകളില്‍ വൈവിധ്യം കൊണ്ടുവരാന്‍ മാരുതി സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. എക്സ് ഷോറൂം വില അടിസ്ഥാന മോഡലായ സിഗ്മക്ക് 11.42 ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന മോഡലായ ആല്‍ഫ+ ഇസിവിടി ഡ്യുവല്‍ […]
പാളയംകോടന്‍
സാമൂഹികബോധത്തിന്റെ വികലമായ കാഴ്ചപ്പാടുകള്‍ക്കെതിരെ ഒളിപ്പിച്ചുവെച്ച ചോദ്യശരങ്ങളുമായി വികസിക്കുന്ന കഥാപരിസരങ്ങള്‍! ഗ്രാമീണജീവിതത്തിന്റെ നനുത്ത ഓര്‍മ്മകളിലേക്കും ചില സമരജീവിതത്തിലേക്കും ഈ കഥകള്‍ വായനക്കാരെ കുട്ടിക്കൊണ്ടുപോകുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കഥകളും ചാത്തന്റെ ജീവിതവും ആവിഷ്‌കരിക്കുന്ന കഥാകാരന്‍ ചില നിഗമനങ്ങളിലേക്ക് എത്തുമ്പോള്‍, അവയും കാലത്തെ അടയാളപ്പെടുത്തുന്നുണ്ട്. ചില്ലറ സമരം, ചാത്തന്‍ ജീവിച്ചിരിക്കുന്നു. ചിത്രമില്ലാത്ത ചുമരുകള്‍, വാടകവീട്ടിലെ തൂങ്ങിമരണം, മതപഞ്ചായത്ത്, ഒരു കൊത്തുപൊറോട്ടക്കഥ, കുരങ്ങ് വിപ്ലവം തുടങ്ങിയ കഥകളിലൂടെ അനുഭവങ്ങളിലേക്കും അനുഭവങ്ങളില്‍നിന്ന് കഥകളിലേക്കും പടരുന്ന വായനാസഞ്ചാരം. ‘പാളയംകോടന്‍’. അഖില്‍ വി.എസ് പരപ്പില്‍. ഗ്രീന്‍ ബുക്‌സ്. […]
വിവാഹിതരില്‍ ഡിമെന്‍ഷ്യ സാധ്യത കൂടുതല്‍
വിവാഹിതരില്‍ ഡിമെന്‍ഷ്യ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഫ്‌ലോറിഡ സ്റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍. ഡിമെന്‍ഷ്യ ഇല്ലാത്ത അമേരിക്കയില്‍ നിന്നുള്ള 24,000-ലധികം ആളുകളുടെ ഡാറ്റ വിശകലനം ചെയ്തു കൊണ്ടായിരുന്നു പഠനം. 18 വര്‍ഷം വരെ നിരീക്ഷണം തുടര്‍ന്നു. പഠനത്തില്‍ പങ്കെടുത്ത 64 ശതമാനം ആളുകളും വിവാഹിതരായിരുന്നു. വിവാഹിതര്‍, വിവാഹമോചിതര്‍, വിധവകള്‍, അവിവാഹിതര്‍ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചുകൊണ്ട് ഡിമെന്‍ഷ്യ നിരക്കുകള്‍ ഗവേഷകര്‍ താരതമ്യം ചെയ്തു. മറ്റുള്ളവരെ അപേക്ഷിച്ച് വിവാഹിതര്‍ക്ക് ഡിമെന്‍ഷ്യ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഡിമെന്‍ഷ്യയുടെ തരം […]
ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ നിലമ്പൂരിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ചര്‍ച്ചയില്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്. മലപ്പുറം ഡി സി സി പ്രസിഡന്‍റ് വി എസ് ജോയിയുടെ പേരും സജീവ പരിഗണനയിലാണ്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചര്‍ച്ചയുടെ ഭാഗമായി.
