യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ക്ക് ഇന്ന് ഓശാനപ്പെരുന്നാള് . സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമാവും. എല്ലാ ജില്ലകളിലും ആരാധനാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് പള്ളിയില്‍ ബസേലിയസ് ക്ലിമീസ് കാത്തോലിക ബാവ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. പാളയം സെന്റ് ജോസഫ് പള്ളിയിലും വെട്ടുകാട് പള്ളിയിലും ഉള്‍പ്പെടെ ജില്ലയിലെ മറ്റ് പള്ളികളിലും ശുശ്രൂഷകള്‍ നടന്നു.തലശ്ശേരി സെന്റ് ജോസഫ് കത്തീഡ്രലില്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നേതൃത്വം നല്കി. ഇടപ്പള്ളി തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫില്‍ തട്ടിലിന്റെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥനകള്‍ നടന്നത്.
വിശുദ്ധ വാരത്തിന് തുടക്കമായി
