സാമൂഹികബോധത്തിന്റെ വികലമായ കാഴ്ചപ്പാടുകള്‍ക്കെതിരെ ഒളിപ്പിച്ചുവെച്ച ചോദ്യശരങ്ങളുമായി വികസിക്കുന്ന കഥാപരിസരങ്ങള്‍! ഗ്രാമീണജീവിതത്തിന്റെ നനുത്ത ഓര്‍മ്മകളിലേക്കും ചില സമരജീവിതത്തിലേക്കും ഈ കഥകള്‍ വായനക്കാരെ കുട്ടിക്കൊണ്ടുപോകുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കഥകളും ചാത്തന്റെ ജീവിതവും ആവിഷ്കരിക്കുന്ന കഥാകാരന് ചില നിഗമനങ്ങളിലേക്ക് എത്തുമ്പോള്‍, അവയും കാലത്തെ അടയാളപ്പെടുത്തുന്നുണ്ട്. ചില്ലറ സമരം, ചാത്തന് ജീവിച്ചിരിക്കുന്നു. ചിത്രമില്ലാത്ത ചുമരുകള്‍, വാടകവീട്ടിലെ തൂങ്ങിമരണം, മതപഞ്ചായത്ത്, ഒരു കൊത്തുപൊറോട്ടക്കഥ, കുരങ്ങ് വിപ്ലവം തുടങ്ങിയ കഥകളിലൂടെ അനുഭവങ്ങളിലേക്കും അനുഭവങ്ങളില്‍നിന്ന് കഥകളിലേക്കും പടരുന്ന വായനാസഞ്ചാരം. ‘പാളയംകോടന്’. അഖില്‍ വി.എസ് പരപ്പില്‍. ഗ്രീന്‍ ബുക്സ്. വില 114 രൂപ.
പാളയംകോടന്
