ഭാരത് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാറിന്റെ സുരക്ഷ നേടി കിയ സിറോസ്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 30.21 മാര്‍ക്കും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 44.42 മാര്‍ക്കും സിറോസിന് ലഭിച്ചു. ഭാരത് ക്രാഷ് ടെസ്റ്റിന് പങ്കെടുക്കുന്ന കിയയുടെ ആദ്യ മോഡലാണ് സിറോസ്. പെട്രോള്‍ മോഡലിലാണ് ഭാരത് എന്‍സിഎപി ടെസ്റ്റ് നടത്തിയത്. കിയ സിറോസിന്റെ ഉയര്‍ന്ന വേരിയന്റായ എച്ച്ടിഎക്സ് പ്ലസ് ഡിസിടി, എച്ച്ടികെ(ഒ) പെട്രോള്‍ എംടി എന്നിവ ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചു. ആറ് എയര്‍ബാഗുകളും ത്രീ പോയിന്റ് സ്റ്റാര്‍ സീറ്റ് ബെല്‍റ്റും , ഇഎസ്സിയും പാസഞ്ചര്‍ സൈഡ് എയര്‍ബാഗ് കട്ട്ഓഫ് സ്വിച്ചുമുള്ള വേരിയന്റിലാണ് പരീക്ഷണം നടത്തിയത്. ഫ്രണ്ട് ഓഫ്സെറ്റ് ഡീഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 16 ല്‍ 14.21 മാര്‍ക്ക് സിറോസ് നേടിയപ്പോള്‍ സൈഡ് ഓഫ്സെറ്റ് ഡീഫോര്‍മബിള്‍ ബാരിയര്‍ 16 ല്‍ പതിനാറ് മാര്‍ക്കും കിയയുടെ ചെറു എസ്യുവിക്ക് ലഭിച്ചു. 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് വില. പതിനൊന്ന് മോഡലുകളിലായി എസ്യുവിയുടെ പെട്രോള്‍ മോഡലിന് 8.99 ലക്ഷം മുതല്‍ 13.29 ലക്ഷം വരെയും പെട്രോള്‍ ഡിസിടി ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം വരെയുമാണ് വില. ഡീസല്‍ മോഡലിന്റെ മാനുവലിന് 10.99 ലക്ഷം മുതല്‍ 14.29 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 16.99 ലക്ഷം രൂപയുമാണ് വില.
ഭാരത് ക്രാഷ് ടെസ്റ്റില്‍ വിജയിച്ച് കിയ സിറോസ്
