പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള പുതിയ ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. മോട്ടോ എഡ്ജ് 60 സ്റ്റൈലസ് എന്ന പേരിലുള്ള പുതിയ ഫോണ്‍ ചൊവ്വാഴ്ച വിപണിയില്‍ അവതരിപ്പിക്കും. വരയ്ക്കല്‍, കുറിപ്പുകള്‍ തയ്യാറാക്കല്‍ തുടങ്ങിയ ദൈനംദിന ജോലികള്‍ക്കായി ഒരു പ്രത്യേക സ്റ്റൈലുമായാണ് ഈ ഫോണ്‍ എത്തുക. എഡ്ജ് 60 ഫ്യൂഷനും എഡ്ജ് 60 പ്രോയും അടങ്ങുന്ന നിരയിലേക്കാണ് പുതിയ ഫോണ്‍ എത്തുന്നത്. ബില്‍റ്റ്-ഇന്‍ സ്റ്റൈലസ്, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷന്‍, ഐപി68 സര്ട്ടിഫിക്കേഷന് തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ഫോണ്‍ എത്തുന്നത്. മോട്ടോറോള എഡ്ജ് 60 സ്റ്റൈലസില്‍ 120ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1.5കെ റെസല്യൂഷനുമുള്ള 6.7 പിഒലെഡ് പാനല്‍ ഉണ്ടായിരിക്കും. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 2 ചിപ്സെറ്റുമായി ഈ ഫോണ്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് വിവരം. കൂടാതെ 256ജിബി വരെ സ്റ്റോറേജും 8ജിബി റാമും ഇതില്‍ വന്നേക്കാം. മോട്ടറോള എഡ്ജ് 60 സ്റ്റൈലസില്‍ 5000എംഎഎച്ച് ബാറ്ററിയും 68വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് പിന്തുണയും 15വാട്ട് വയര്‍ലെസ് ചാര്‍ജിങ്ങും ഉണ്ടായിരിക്കാം. നിരവധി മോട്ടോ എഐ സവിശേഷതകളും ഇതില്‍ ഉണ്ടായേക്കാം.
മോട്ടോ എഡ്ജ് 60 സ്റ്റൈലസ്
