Posted inബിസിനസ്സ്

സ്വര്‍ണ വില വീണ്ടും കൂടി, പവന് 72, 360 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72, 360 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 9045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച […]

Posted inടെക്നോളജി

പഴയ ചിത്രങ്ങളെ കളര്‍ ചിത്രമാക്കി മാറ്റാം

ചാറ്റ് ജി.പി.ടിയില്‍ പഴയ ഫോട്ടോകള്‍ അപ്ലോഡ് ചെയ്താല്‍ അതിന്റെ ഇമേജ് ജനറേഷന്‍ സവിശേഷതകള്‍ ഉപയോഗിച്ച് യഥാര്‍ഥ ചിത്രത്തിന്റെ സത്ത നഷ്ടപ്പെടാതെ അവയെ കളര്‍ ചിത്രമാക്കി മാറ്റാന്‍ സഹായിക്കുന്നു. ചാറ്റ് ജി.പി.ടിയുടെ ഈ സവിശേഷതയില്‍ യഥാര്‍ഥ ലൈറ്റിങ്, കോണ്‍ട്രാസ്റ്റ്, ടെക്‌സ്ചറുകള്‍ എന്നിവ നിലനിര്‍ത്താന്‍ കഴിയും. ഉപയോക്താക്കള്‍ പഴയ ചിത്രങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ സ്വാഭാവികമായി കാണപ്പെടുന്ന നിറമുള്ള ഫോട്ടോകളാക്കി മാറ്റുന്നു. ഈ സവിശേഷതയിലൂടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ റിയലിസ്റ്റിക്കായി പുനഃസ്ഥാപിക്കാന്‍ കഴിയുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുകയാണ് ഇത്തരം […]

Posted inവിനോദം

‘തുടരും’ ചിത്രത്തിലെ ‘കണ്‍മണിപ്പൂവേ..’ ഗാനം

‘തുടരും’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ‘കണ്‍മണിപ്പൂവേ..’ എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. നേരത്തെ റിലീസ് ചെയ്ത ഈ പാട്ടിന്റെ ലിറിക് വെര്‍ഷന്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം. എം ജി ശ്രീകുമാര്‍ ആണ് പാടിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന് വേണ്ടി എംജി പാടി എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ശോഭന ആയിരുന്നു ചിത്രത്തിലെ നായിക. […]

Posted inവിനോദം

‘അയ്യര്‍ ഇന്‍ അറേബ്യ’ മെയ് 16ന് സ്ട്രീമിംഗ്

മുകേഷും ധ്യാനും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളായതാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’. മുകേഷും ഉര്‍വശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായി ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്ന അയ്യര്‍ ഇന്‍ അറേബ്യയില്‍ ദുര്‍ഗാ കൃഷ്ണ, ഡയാന ഹമീദ്, ഷൈന്‍ ടോം ചാക്കോ, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ്യ […]

Posted inഓട്ടോമോട്ടീവ്

ബുക്കിംഗില്‍ കുതിച്ച് എംജി വിന്‍ഡ്സര്‍ ഇവി പ്രോ

വലിയ 52.9 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കും പുതിയ ഫീച്ചറുകളുമായി എംജി വിന്‍ഡ്സര്‍ ഇവി പ്രോ അവതരിപ്പിച്ചു. 449 കിലോമീറ്റര്‍ റേഞ്ചും മെച്ചപ്പെട്ട സവിശേഷതകളും ഈ പുതിയ വകഭേദത്തെ വേറിട്ടു നിര്‍ത്തുന്നു. 17.50 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഈ പുതിയ വകഭേദത്തില്‍ അധിക ഫീച്ചറുകള്‍, പുതിയ അപ്‌ഹോള്‍സ്റ്ററി, അലോയി വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ആദ്യത്തെ 8,000 വാങ്ങുന്നവര്‍ക്ക് മാത്രമായി ഇത് ബാധകമായ ഒരു ആമുഖ വിലയാണെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഇലക്ട്രിക് എംപിവിക്ക് ആദ്യ ദിവസം […]

Posted inപുസ്തകങ്ങൾ

തേജോ തുംഗഭദ്ര

12 സമകാലിക കന്നട സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരനായ വസുധേന്ദ്ര. അഞ്ചു നൂറ്റാണ്ടുമുമ്പുള്ള ലോകത്തിന്റെ ചരിത്രത്തെ വൈകാരികമായി പുനര്‍നിര്‍മ്മിക്കുകയാണ് തേജോ-തുഗഭദ്ര എന്ന നോവലിലൂടെ. ഒരര്‍ത്ഥത്തില്‍ രണ്ടു നദികളുടെ കഥയാണിത്. പോര്‍ച്ചുഗലിലെ നദിയായ തേജായുടെയും വിജയനഗരത്തിലെ തുംഗഭദ്രയുടെയും അതോടൊപ്പം അവയ്ക്കു ചുറ്റും രൂപംകൊള്ളുന്ന സംസ്‌കാരത്തിന്റെ ചരിത്ര സന്ദര്‍ഭങ്ങളുടെ മതഭ്രാന്തിന്റെ വാണിജ്യസഞ്ചാരങ്ങളുടെ അധിനിവേശതാത്പര്യങ്ങളുടെ ഒരു ബഹദാഖ്യാനമായി ഈ കൃതി മാറുന്നുണ്ട്. ഈ രണ്ടു നദികള്‍ക്കിടയില്‍ ഒരന്തര്‍ധാരപോലെ ഒഴുകിക്കൊണ്ടിരിക്കുന്ന അസാധാരണമായ പ്രണയത്തിന്റെ പ്രവാഹം ‘തേജോ-തുംഗഭദ്രയെ ജീവിതഗന്ധിയായ ഒരു ഇതിഹാസമാക്കി ഉയര്‍ത്തുന്നു. ‘തേജോ തുംഗഭദ്ര’. […]

Posted inആരോഗ്യം

സ്ത്രീകളിലെ അണ്ഡാശയ അര്‍ബുദം തിരിച്ചറിയാം

അവസാന ഘട്ടത്തില്‍ എത്തുമ്പോഴാണ് പലപ്പോഴും സ്ത്രീകളിലെ അണ്ഡാശയ അര്‍ബുദം തിരിച്ചറിയുക. ഇത് ചികിത്സ വൈകാനും മരണനിരക്ക് വര്‍ധിക്കാനും കാരണമാകുന്നു. രോഗ ലക്ഷണങ്ങള്‍ അവ്യക്തവും മറ്റ് രോഗ ലക്ഷണങ്ങള്‍ക്ക് സാമാനമായ ലക്ഷണങ്ങളാണെന്നതുമാണ് പലപ്പോഴും അണ്ഡാശയ അര്‍ബുദത്തെ തിരിച്ചറിയാല്‍ വൈകുന്നത്. അണ്ഡാശയ അര്‍ബുദം പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നത് രോഗമുക്തിക്കുള്ള സാധ്യത 92 ശതമാനമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ അണ്ഡാശയ അര്‍ബുദത്തെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ക്വീന്‍സ്ലാന്‍ഡ് ബ്രിസ്‌ബേന്‍ സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. പ്രധാനമായും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെന്ന് കേണൽ സോഫിയ ഖുറേഷി

ശ്രീനഗർ, ഉദ്ധംപുർ, പഠാൻകോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി എന്നും പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെന്നും കേണൽ സോഫിയ ഖുറേഷി. കൃത്യമായി അതിന് ഇന്ത്യ തിരിച്ചടി നൽകിയെന്നും കേണൽ സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിർസി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും ഉണ്ടായിരുന്നു. ജനവാസമേഖലകളിൽ തുടർച്ചയായി പാകിസ്ഥാൻ ആക്രമണം നടത്തിയെന്നും  പാക് സൈനിക താവളങ്ങൾക്ക് നേരെ ഇതിന് ഇന്ത്യ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരള സർക്കാർ ഗവ. സെക്രട്ടേറിയേറ്റ് കൺട്രോൾ റൂമിന്‍റെ മെയിൽ ഐ.ഡി.യിൽ മാറ്റം

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്‍റെ  പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്‍റെ  മെയിൽ ഐ.ഡി.യിൽ മാറ്റം. പുതിയ ഇ-മെയിൽ ഐഡി: [email protected].പഴയ മെയിൽ ഐ.ഡിക്ക് ([email protected])  പകരം ഇനി മുതൽ പുതിയ മെയിൽ ഐ.ഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അതിർത്തിയിൽ സംഘർഷം കനക്കുന്ന പശ്ചാത്തലത്തിൽ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ സിപിഐ നിർദ്ദേശം

അതിർത്തിയിൽ സംഘർഷം കനക്കുന്ന പശ്ചാത്തലത്തിൽ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ സിപിഐ നിർദ്ദേശം. മണ്ഡലം ,ലോക്കൽ സമ്മേളനങ്ങൾ പ്രതിനിധിസമ്മേളനം മാത്രമായേ  നടത്താവൂഎന്നും അവയോട് അനുബന്ധിച്ച് പ്ലാൻ ചെയ്ത പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാറ്റിവയ്ക്കണമെന്നും പാർട്ടി ഘടകങ്ങൾക്ക് സിപിഐ സ്റ്റേറ്റ് കൗൺസിൽ നിർദേശം നൽകി.ഭീകരവാദ ശക്തികൾക്ക് ഇന്ത്യൻ ജനത ഒരിക്കലും മാപ്പ് നൽകില്ല രാജ്യം ഒരേ മനസ്സോടെ അണിനിരക്കേണ്ട സാഹചര്യത്തിൽ മതവിദ്വേഷം പരത്തി ജനകീയ ഐക്യം ദുർബ്ബലമാക്കാനുള്ള ഏതൊരു നീക്കവും രാജ്യതാൽപര്യത്തിന് എതിരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.