Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാക്കിസ്ഥാനുമായി വെടിനിര്‍ത്തലിന് ധാരണയായെന്ന് ഇന്ത്യ

പാക്കിസ്ഥാനുമായി വെടിനിര്‍ത്തലിന് ധാരണയായെന്ന് ഇന്ത്യ. ഇന്നലെ വൈകിട്ട് 5 മണി മുതല്‍ കര, വ്യോമ, നാവിക സേനാ നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്നു പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു. ഇന്ത്യ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനു ധാരണയായെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രഖ്യാപനം. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് ആദ്യം […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 11, ഞായറാഴ്ച

◾https://dailynewslive.in/ പാക്കിസ്ഥാനുമായി വെടിനിര്‍ത്തലിന് ധാരണയായെന്ന് ഇന്ത്യ. ഇന്നലെ വൈകിട്ട് 5 മണി മുതല്‍ കര, വ്യോമ, നാവിക സേനാ നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്നു പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു. ഇന്ത്യ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനു ധാരണയായെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രഖ്യാപനം. ◾https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് […]

Posted inബിസിനസ്സ്

മണപ്പുറം ഫിനാന്‍സിന് ലാഭത്തില്‍ വര്‍ധന

പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തന വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.5 ശതമാനം ഉയര്‍ന്ന് 10,040.76 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 7.6 ശതമാനം വര്‍ധിച്ച് 1,783.3 കോടി രൂപയായി. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 50 പൈസ വീതം ലാഭ വിഹിതം പ്രഖ്യാപിച്ചു. നാലാം പാദത്തിലെ ലാഭം നികുതി കിഴിച്ച് 414.3 കോടി രൂപയാണ്, മുന്‍ പാദത്തെയപേക്ഷിച്ച് 3.3 ശതമാനത്തിന്റെ […]

Posted inവിനോദം

‘ആട് 3’ക്ക് തുടക്കം കുറിച്ച് ജയസൂര്യയും മിഥുന്‍ മാനുവലും

‘ആട് 3’ക്ക് തുടക്കം കുറിച്ച് ജയസൂര്യയും മിഥുന്‍ മാനുവല്‍ തോമസും. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്നും ക്രിസ്മസ് റിലീസായി സിനിമ തിയേറ്ററുകളിലെത്തുമെന്നും മിഥുന്‍ അറിയിച്ചു. ആട് 3 സോംബി ചിത്രമായിരിക്കില്ല, എന്നാല്‍ വ്യത്യസ്ത ഴോണറില്‍ കഥ പറയുന്ന സിനിമയാകും എന്നാണ് മിഥുന്‍ പറയുന്നത്. ആടിന്റെ ഫ്ലേവറുകള്‍ മാറ്റാതെ ഈ സിനിമയെ കുറച്ചു കൂടി വലിയ ക്യാന്‍വാസിലേക്ക് മാറ്റുകയാണ് നമ്മള്‍. ഈ സിനിമ എപിക്-ഫാന്റസിയിലേക്ക് പോവുകയാണ്. ഈ ക്രിസ്മസിന് ഷാജി പാപ്പനും സംഘവും എത്തുമെന്ന് […]

Posted inവിനോദം

യു/എ സര്‍ട്ടിഫിക്കറ്റുമായി ‘നരിവേട്ട’ റിലീസിന്

‘ഇഷ്‌ക്’ന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ‘നരിവേട്ട’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. സെന്‍സര്‍ ബോര്‍ഡിന്റെ മികച്ച പ്രതികരണത്തോടെ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വര്‍ഗീസ് പീറ്റര്‍ എന്ന സാധാരണക്കാരനായ പൊലീസ് കൊണ്‍സ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘര്‍ഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ചിത്രത്തില്‍ […]

Posted inഓട്ടോമോട്ടീവ്

ബുക്കിന്റെ നാലാം ദിനത്തില്‍ വാഹനം വിറ്റു തീര്‍ന്നു

വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വിറ്റു തീര്‍ന്നു ചരിത്രം കുറിക്കുകയാണ് ഫോക്സ്വാഗന്റെ ഗോള്‍ഫ് ജി ടി ഐ. ബുക്കിങ് ആരംഭിച്ച് നാലു ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം. മെയ് 5 നാണ് ഓണ്‍ലൈന്‍ ആയി വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. ആവശ്യക്കാര്‍ ധാരാളമായി എത്തുമെന്നതു കൊണ്ടുതന്നെ രസകരമായ ഒരു ഒരു ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. അഞ്ചു ചോദ്യങ്ങളില്‍ നാലെണ്ണത്തിനെങ്കിലും ശരിയുത്തരം നല്‍കുന്നവര്‍ക്കായിരുന്നു ബുക്കിങ് ലിങ്ക് നല്‍കിയിരുന്നത്. ആദ്യ ബാച്ചിലെ 150 വാഹനങ്ങളുടെയും വില്‍പന ഇത്തരത്തില്‍ ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാകുകയും ചെയ്തു. […]

Posted inപുസ്തകങ്ങൾ

ചെറുകഥ എഴുതുമ്പോള്‍

കഥയുടെ ഭാഷാപരവും ഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ഉള്ളടരുകള്‍ സമഗ്രമായി അപഗ്രഥനവിധേയമാക്കി, കഥയെഴുത്തിന്റെ കലയും ശാസ്ത്രവും എന്തെന്നു വിശദമാക്കുന്ന പുസ്തകം. ആശയസംവാദങ്ങള്‍ നിറഞ്ഞ ഒരു ക്ലാസ്സ് മുറിപോലെ ഈ ഗ്രന്ഥം കഥയെഴുത്തിന്റെ വിസ്മയ പ്രപഞ്ചത്തിലേക്കു നമ്മെ കൊണ്ടുപോകും. മലയാളചെറുകഥാരംഗത്തെ ഏറ്റവും തലപ്പൊക്കമുള്ള നിരൂപകനായ എം.എം. ബഷീറിന്റെ ശ്രദ്ധേയമായ കൃതിയുടെ പുതിയ പതിപ്പ്. ‘ചെറുകഥ എഴുതുമ്പോള്‍’. ഡോ എം എം ബഷീര്‍, കേരള സാഹിത്യ അക്കാദമി. വില 142 രൂപ.  

Posted inആരോഗ്യം

വായ്നാറ്റം തടയാനും പെരുംജീരകം

നാടന്‍ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവയാണ് പെരുംജീരകം. രുചിയും മണവും മാത്രമല്ല, പെരുംജീരകത്തിന് ചില ആരോഗ്യഗുണങ്ങളുമുണ്ട്. ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ഭക്ഷണത്തിന് ശേഷം അല്‍പം ജീരകം വായിലിട്ടു ചവയ്ക്കുന്നത് ഉമിനീര്‍ ഉല്‍പാദനം കൂട്ടുകയും ദഹന എന്‍സൈമുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും വേഗത്തിലാക്കാന്‍ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ മെയ് 10, ശനിയാഴ്ച

◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം 5 കൊടുംഭീകരരും കൊല്ലപ്പെട്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. മെയ് 7 ലെ ആക്രമണത്തില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ, ജയ്‌ഷെ തീവ്രവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ട്. കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കേസിലെ പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് യൂസുഫ് അസറാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. മൗലാന മസൂദ് അസറിന്റെ സഹോദരീ ഭര്‍ത്താവാണ് മുഹമ്മദ് യൂസുഫ് അസര്‍. മൗലാന മസൂദ് അസറിന്റെ മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെയെല്ലാം സംസ്‌കാരച്ചടങ്ങുകള്‍ നടന്നത് പാക് സര്‍ക്കാരിന്റെ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ വിദേശ, പ്രതിരോധ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. വലിയ രീതിയിൽ വ്യാജ പ്രചാരണങ്ങൾ പാകിസ്ഥാൻ തുടരുകയാണെന്നും ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിച്ച് തകർത്തുവെന്ന തരത്തിൽ പാക് മാധ്യമങ്ങളടക്കം പ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്നും കേണൽ സോഫിയ ഖുറേഷി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ് […]