അവസാന ഘട്ടത്തില്‍ എത്തുമ്പോഴാണ് പലപ്പോഴും സ്ത്രീകളിലെ അണ്ഡാശയ അര്‍ബുദം തിരിച്ചറിയുക. ഇത് ചികിത്സ വൈകാനും മരണനിരക്ക് വര്‍ധിക്കാനും കാരണമാകുന്നു. രോഗ ലക്ഷണങ്ങള്‍ അവ്യക്തവും മറ്റ് രോഗ ലക്ഷണങ്ങള്‍ക്ക് സാമാനമായ ലക്ഷണങ്ങളാണെന്നതുമാണ് പലപ്പോഴും അണ്ഡാശയ അര്‍ബുദത്തെ തിരിച്ചറിയാല്‍ വൈകുന്നത്. അണ്ഡാശയ അര്‍ബുദം പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നത് രോഗമുക്തിക്കുള്ള സാധ്യത 92 ശതമാനമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ അണ്ഡാശയ അര്‍ബുദത്തെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ക്വീന്സ്ലാന്ഡ് ബ്രിസ്ബേന്‍ സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. പ്രധാനമായും നാല് ലക്ഷണങ്ങളാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. വയറു വീര്‍ക്കല്‍, ഭക്ഷണം കഴിക്കുമ്പോള്‍ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക, അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നല്‍, വയറു വേദന. ഈ നാല് ലക്ഷണങ്ങളില്‍ ഒന്നെങ്കിലും സ്ഥിരമായി അല്ലെങ്കില്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്ത 1,741 സ്ത്രീകളെ രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധിക്കുകയും അവരില്‍ കാന്‍സര്‍ ആന്റിജന്‍ 125 അളക്കുന്ന ഒരു രക്തപരിശോധന നടത്തിയതായും പഠനത്തില്‍ പറയുന്നു. ആന്റിജന്‍ 125 ലെവല്‍ കൂടുതല്‍ കണ്ടെത്തിയവരില്‍ അള്‍ട്രാസൗണ്ട് ചെയ്തു. രോഗലക്ഷണങ്ങളില്ലാത്തവരില്‍ പൊതുവായ സ്ക്രീനിങ്ങിനെക്കാള്‍ അണ്ഡാശയ അര്‍ബുദം കണ്ടെത്തുന്നതില്‍ ഈ പ്രക്രിയ മികച്ചതാണെന്ന് പഠനം കണ്ടെത്തി. പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നത് അതിജീവന സാധ്യത 92 ശതമാനമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അര്‍ബുദം മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ച സാഹചര്യമാണെങ്കില്‍ അതിജീവന സാധ്യത 31 ശതമാനമാണെന്നും പഠനത്തില്‍ പറയുന്നു.
സ്ത്രീകളിലെ അണ്ഡാശയ അര്‍ബുദം തിരിച്ചറിയാം
