Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പോസ്റ്റ് ഓഫീസുകളിൽ ഇനി മുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ

പോസ്റ്റ് ഓഫീസുകളിൽ ഓഗസ്റ്റ് മുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങും. യുപിഐ സംവിധാനവുമായി അക്കൗണ്ടുകൾ സമന്വയിപ്പിക്കാത്തതിനാൽ പോസ്റ്റ് ഓഫീസുകൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ, ഡൈനാമിക് ക്യുആർ കോഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ പ്രാപ്തമാക്കുന്ന പുതിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് തപാൽ വകുപ്പ് അതിന്റെ ഐടി ഇൻഫ്രാസ്ട്രക്ചർ നടപ്പിലാക്കുകയാണ്. 2025 ഓഗസ്റ്റോടെ എല്ലാ തപാൽ ഓഫീസുകളിലും ഇത് നടപ്പാക്കുമെന്നാണ് സൂചന.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 28, ശനിയാഴ്ച

◾https://dailynewslive.in/ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ നടത്തുന്ന സുംബ ഡാന്‍സിനെതിരെ ചില കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയരുന്നുണ്ടെന്നും ഇത്തരം എതിര്‍പ്പുകള്‍ ലഹരിയേക്കാള്‍ മാരകമാണെന്നും ഇത് സമൂഹത്തില്‍ വിഭാഗീയതക്ക് കാരണമാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി. ഡ്രസ്സ് കോഡ് പാലിച്ചാണ് കായിക വിനോദങ്ങള്‍ നടത്തുന്നതെന്നും ആരും കുട്ടികളോട് അല്‍പ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ പ്രവര്‍ത്തനങ്ങള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു ◾https://dailynewslive.in/ വിദഗ്ധര്‍ മുന്നോട്ട് വെച്ച നിര്‍ദേശത്തില്‍ ഒന്നാണ് സുംബയെന്നും ഇതിനെതിരായ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും 21 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതോടെ ഗുരുതര പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കൽ ഫെയ്‌ബുക് കുറിപ്പിൽ പ്രതികരിച്ചു. ഉപകരണങ്ങൾ ലഭ്യമാകാതെ വന്നതോടെ ശസ്ത്രക്രിയകൾ മാറ്റിയെന്ന് പറഞ്ഞ ഡോ. ഹാരീസ്, മകൻ്റെ പ്രായമുള്ള വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നുവെന്നും ലജ്ജയും നിരാശയും ഉണ്ടെന്നും പ്രതികരിച്ചു. എന്നാൽ സംഭവം വാർത്തയായതോടെ ഇത് പിൻവലിച്ചു. എന്നാൽ ഡോക്ടറുടെത് വൈകാരിക പ്രതികരണമെന്നും ഒരു ദിവസം മാത്രമാണ് […]

Posted inബിസിനസ്സ്

ഒരാഴ്ചയ്ക്കിടെ 2,400 രൂപയിടിഞ്ഞ് സ്വര്‍ണം

സംസ്ഥാനത്തെ സ്വര്‍ണവില കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ ഇടിഞ്ഞത് പവന് 2,400 രൂപ. ഇസ്രയേല്‍-ഇറാന്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഇന്ന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 8,930 രൂപയിലെത്തി. പവന് 440 രൂപ കുറഞ്ഞ് 71,440 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 7,325 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 115 രൂപയിലാണ് ശനിയാഴ്ച വ്യാപാരം. പശ്ചിമേഷ്യയെ […]

Posted inടെക്നോളജി

വി മാക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാന്‍

ഉയര്‍ന്ന ഡാറ്റയും 19 വരെ ഒടിടി സംവിധാനങ്ങളും ആകര്‍ഷകമായ നിരക്കില്‍ ലഭ്യമാക്കി വി മാക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷന്‍ അടക്കം മികച്ച ഒടിടി അനുഭവങ്ങളാണ് ഈ പ്ലാനിലുള്ളത്. വി മാക്സ് ഫാമിലി പ്ലാന്‍ 871-നൊപ്പം നെറ്റ്ഫ്ലിക്സ് സബ്സ്‌ക്രിപ്ഷന്‍ ഒരു സ്ഥിരം ആനുകൂല്യമായി വി ഉള്‍പ്പെടുത്തി. മൊബൈലിലോ ടിവിയിലോ ആയി തങ്ങളുടെ ഏതെങ്കിലും ഒരു ഡിവൈസില്‍ ലോകോത്തര വിനോദ പരിപാടികള്‍ വീക്ഷിക്കാന്‍ നെറ്റ്ഫ്ളിക്സ് ബേസിക് സബ്സ്‌ക്രിപ്ഷന്‍ വഴിയൊരുക്കും. പ്ലാനില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള 18 മറ്റ് […]

Posted inവിനോദം

വേടന്റെ മോണലോവയുടെ ഒഫീഷ്യല്‍ വീഡിയോ

റാപ്പര്‍ വേടന്റെ ഏറ്റവും അടുത്ത് പുറത്ത് വന്ന പാട്ടാണ് ‘മോണലാവ’. സ്റ്റേജ് പരിപാടികളിലൂടേയും ടീസര്‍ വീഡിയോയിലൂടേയും ആഘോഷിക്കപ്പെട്ട മോണലോവയുടെ ഒഫീഷ്യല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ‘വേടന്‍ വിത്ത് വേഡ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഒഫീഷ്യല്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ ‘മോണലാവ’യെ വിശേഷിപ്പിച്ചിരുത്. വീഡിയോ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഗാനം വീണ്ടും വൈറലായി. പാട്ടിന്റെ വരികളോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തിലുള്ള വിഷ്വല്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബല്‍റാം ജെ.യാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്, അഭി ശങ്കറിന്റേതാണ് […]

Posted inവിനോദം

ശ്രീനാഥ് ഭാസിയുടെ ‘ആസാദി’ ഒടിടിയില്‍

ശ്രീനാഥ് ഭാസിയുടെ ആസാദി ഒടിടിയിലും എത്തി. മനോരമ മാക്‌സിലൂടെയാണ് ശ്രീനാഥിന്റെ ‘ആസാദി’ ഒടിടിയില്‍ എത്തിയിരിക്കുന്നത്. മുന്‍നിര നായികയായിരുന്ന വാണി വിശ്വനാഥ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ആസാദി. നവാഗതനായ ജോ ജോര്‍ജ് ആണ് സംവിധാനം. രവീണ രവി, ലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അവതരിപ്പിക്കുമ്പോള്‍ ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ […]

Posted inഓട്ടോമോട്ടീവ്

ഹാരിയര്‍ ഇവി ക്യൂഡബ്ല്യുഡിയുടെ വില പ്രഖ്യാപിച്ചു

ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന മോഡല്‍ ക്യൂഡബ്ല്യുഡിയുടെ വില പ്രഖ്യാപിച്ച് ടാറ്റ. 28.99 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില. ഏത് ദുര്‍ഘട പാതകളും തരണം ചെയ്യാനുള്ള കഴിയും സൂപ്പര്‍ കാറുകളുടെ പെര്‍ഫോമന്‍സും ഹാരിയര്‍ ഇവി ക്യൂഡബ്ല്യുഡിക്ക് ഉണ്ടെന്നാണ് ടാറ്റ പറയുന്നത്. നേരത്തെ മറ്റു മോഡലുകളുടെ വില പ്രഖ്യാപിച്ചിരുന്നു. അഞ്ച് വേരിയന്റുകളുടെ വിലയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അഡ്വഞ്ചര്‍ 65 ന് 21.49 ലക്ഷം രൂപയും അഡ്വഞ്ചര്‍ എസ് 65ന് 21.99 ലക്ഷം രൂപയും ഫിയര്‍ലെസ് പ്ലസ് 65ന് 23.99 […]

Posted inപുസ്തകങ്ങൾ

മിഷ്മി ഹില്‍സ് മുതല്‍ ചിറാപ്പുഞ്ചി വരെ

അരുണാചല്‍പ്രദേശിലേക്കും അവിടെനിന്നും തൊട്ടടുത്തുള്ള അസമിലേക്കും തുടര്‍ന്ന് അടുത്ത ചുവടുവെച്ച് മേഘാലയത്തിലേക്കും നടത്തിയ യാത്രയുടെ ആസ്വാദ്യകരമായ വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണിത്. യാത്ര ചെയ്ത ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കു പുറമേ മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര ഉള്‍പ്പടെ എട്ടു സംസ്ഥാനങ്ങള്‍ അവയുടെ ഭൂമിശാസ്ത്രപരമായ സവിശേഷസ്ഥാനംകൊണ്ടുതന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായാണ് അറിയപ്പെടുന്നത്. വ്യത്യസ്ത രൂപഭാവത്തിലുള്ള ബഹുസ്വരതയുടെ വര്‍ണ്ണക്കാഴ്ചകളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒട്ടാകെ കാണാന്‍ കഴിയുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരികത്തനിമയും പ്രകൃതിഭംഗിയും വിളിച്ചോതുന്ന യാത്രാവിവരണം. ‘മിഷ്മി ഹില്‍സ് മുതല്‍ ചിറാപ്പുഞ്ചി വരെ’. ഡോ. […]

Posted inആരോഗ്യം

ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കൂടിയാല്‍

നമ്മുടെ ഡയറ്റില്‍ മൊത്ത കലോറി ഉപഭോഗത്തിന്റെ 10-35 ശതമാനം വരെ പ്രോട്ടീന്‍ ആയിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഹൈപ്രോട്ടീന്‍ ഡയറ്റുകളും സപ്ലിമെന്റുകളും ശരീരത്തില്‍ പ്രോട്ടീന്റെ അളവു കൂട്ടുകയും അന്നജത്തിന്റെ അളവും കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ഉല്‍പാദനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അന്നജത്തിന്റെ അളവു കുറച്ചു കൊണ്ട് കൊഴുപ്പ് അളവു കൂട്ടിയുള്ള ഭക്ഷണക്രമാണ് പ്രോട്ടീന്‍ ഡയറ്റില്‍ ഉള്ളത്. പ്രോട്ടീന്‍ ശരീരത്തിലെ മെറ്റബോളിസം എളുപ്പമാക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ശരീരത്തില്‍ പ്രോട്ടീന്റെ അളവും കൂടിയാല്‍ […]