Posted inഓട്ടോമോട്ടീവ്

ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി വിജയ് ബാബു

ടൊയോട്ട ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി നടനും നിര്‍മാതാവുമായ വിജയ് ബാബു. പുതിയ വാഹനം വാങ്ങിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് താരം പുറത്തുവിട്ടത്. ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലാണ് ഹൈക്രോസ്. കഴിഞ്ഞ ദിവസം നടന്‍ വിജയരാഘവും നടി മംമ്തയും ഹൈക്രോസ് സ്വന്തമാക്കിയിരുന്നു. 7 സീറ്റര്‍, 8 സീറ്റര്‍ മോഡലുകളിലെത്തുന്ന ഇന്നോവ ഹൈക്രോസിന് 19.77 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് വില. ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമായ ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം […]

Posted inപുസ്തകങ്ങൾ

കുട്ടികളുടെ കുറ്റകൃത്യങ്ങള്‍: ആര്‍ക്കാണ് വഴിതെറ്റുന്നത്?

ഒന്നിനുപുറകെ ഒന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളും മാരകമായ രാസലഹരികള്‍ ഉപയോഗിക്കുന്നവരില്‍ സ്‌കൂള്‍ക്കുട്ടികള്‍ പോലുമുണ്ട് എന്ന വാര്‍ത്തകളും കേരളസമൂഹത്തില്‍ അസ്വസ്ഥതകളായി മാറിയിരിക്കുന്നു. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ അപകടങ്ങളാണ് കാത്തിരിക്കുന്നത് എന്ന മുന്നറിയിപ്പായി മാറിയ സംഭവങ്ങള്‍. കേരളത്തിന്റെ സാമൂഹികാരോഗ്യത്തിനും കുട്ടികളുടെ മാനസികാരോഗ്യത്തിനും സംഭവിച്ച ഗുരുതരമായ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അന്വേഷിക്കുകയാണ് ഈ പുസ്തകം. ‘കുട്ടികളുടെ കുറ്റകൃത്യങ്ങള്‍: ആര്‍ക്കാണ് വഴിതെറ്റുന്നത്?’. എഡിറ്റര്‍ – ഡോ.എ.കെ അബ്ദുള്‍ ഹക്കീം. മാതൃഭൂമി. വില 195 രൂപ.

Posted inആരോഗ്യം

വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക

വളരെ ലളിതമായ മാര്‍ഗത്തിലൂടെ ശരീരഭാരവും കുടവയറും കുറയ്ക്കാനുള്ള ഒരു വഴി പറയുകയാണ് പോഷകാഹാര വിദഗ്ധനായ എറിക് ബെര്‍ഗ്. ‘വിശക്കുമ്പോള്‍ മാത്രം കഴിക്കുക.’ – ഇത് ശരീരത്തിന്റെ താളവുമായി പൊരുത്തപ്പെടാനും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാനും സഹായിക്കും. നമ്മള്‍ മിക്ക ആളുകളും ഭക്ഷണം, ശീലത്തിന്റെ ഭാഗമായി കഴിക്കുന്നവരാണ്. എന്നാല്‍ ഇത് ശരീരത്തിന്റെ പോഷക ആവശ്യകത മനസിലാക്കാന്‍ സഹായിക്കില്ലെന്ന് എറിക് പറയുന്നു. വിശപ്പറിഞ്ഞ് ഭക്ഷണം കഴിക്കുന്നത് മൈന്‍ഡ്ഫുള്‍ ഈറ്റിങ് പ്രോത്സാഹിപ്പിക്കുകയും ഭക്ഷണവുമായി നല്ലൊരു ബന്ധം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പേവിഷബാധയ്‌ക്കെതിരെ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും

ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പേവിഷബാധയ്‌ക്കെതിരെ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിപാടിയുടെ ഭാഗമായി ജൂണ്‍ 30ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്‌കൂള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിനായി അസംബ്ലി സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു ക്ലാസ് സംഘടിപ്പിക്കുംഇതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്‌കൂളുകളിലെ അസംബ്ലികളില്‍ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, നഗര ആരോഗ്യ കേന്ദ്രങ്ങള്‍, എന്നിവിടങ്ങളില്‍ നിന്ന് ഡോക്ടര്‍മാരോ ആരോഗ്യ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും തൽസ്ഥിതി തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവിധ സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിച്ച് ചികിത്സ തുടരുകയാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135.85 അടിയിലെത്തി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.85 അടിയായി ഉയർന്നു. വൃ ഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ തുടങ്ങിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. തമിഴ്നാട് സെക്കന്റിൽ 2100 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. എന്നാൽ മഴയും നീരൊഴുക്കും ശക്തമായി തുടർന്നാൽ ഇന്ന് തന്നെ സ്‌പിൽ വേ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കിയേക്കുമെന്നായിരുന്നു നേരത്തെയുണ്ടായ അറിയിപ്പ്. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റും നടത്തി. ഷട്ടർ തുറന്നാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശാസ്ത്രീയമായ കാര്യങ്ങളിൽ നെഗറ്റീവ് കാണുന്നത് കഷ്ടമെന്ന് മന്ത്രി ആർ ബിന്ദു

സൂംബ ഡാൻസ് വസ്ത്രം ധരിക്കാതെ ചെയ്യുന്ന വ്യായാമം അല്ല, കുട്ടികൾ യൂണിഫോം ധരിച്ചാണ് സ്കൂളിൽ പോകുന്നത് കാലത്തിന് നിരക്കാത്ത കാഴ്ചപ്പാട് ആണിതെന്നും  ശാസ്ത്രീയമായ കാര്യങ്ങളിൽ നെഗറ്റീവ് കാണുന്നത് കഷ്ടമാണ് സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. എതിർപ്പ് ഉന്നയിക്കുന്ന ആളുകളുടെ സ്ഥാപനങ്ങളിൽ അവർക്ക് ഇഷ്ടം പോലെ ചെയ്യാമെന്നും സൂംബ കൂട്ടികൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും ഗുണമുള്ള കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൊച്ചിയിലെ റേഞ്ച് റോവർ അപകടത്തിന് കാരണം മാനുഷിക പിഴവ്

കൊച്ചിയിൽ ഷോറൂമിലേക്ക് ഇറക്കുന്നതിനിടെ ആഡംബര കാർ അപകടത്തിൽപ്പെട്ടത് മാനുഷിക പിഴവ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്. വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലായിരുന്നെന്നും ട്രെയിലറിൽ നിന്ന് വാഹനമിറക്കിയ സിഐടിയു തൊഴിലാളിയുടെ പരിചയക്കുറവാണ് മരണത്തിന് ഇടയാക്കിയതെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രതികരിച്ചു. ഇത്തരം വാഹനങ്ങൾ ഇറക്കാൻ തൊഴിൽ പരിചയമുളളവരെ യൂണിയനുകൾ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വാഹന ഡീലർമാരും രംഗത്തെത്തി. റേഞ്ച് റോവർ പോലൊരു വാഹനം ഇറക്കുന്നതിന് സാങ്കേതിക പരി‍ജ്ഞാനം ഇല്ലാതെ പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തൽ. വാഹനമിറക്കിയ ഡ്രൈവർ അൻഷാദിന്‍റെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

റഷ്യൻ ഡ്രോണാക്രമണത്തിൽ യുക്രൈനിൽ രണ്ട് പേർ കൊല്ലപ്പെട്ടു

റഷ്യൻ ഡ്രോണാക്രമണത്തിൽ യുക്രൈനിൽ രണ്ട് പേർ കൊല്ലപ്പെട്ടു പതിനാല് പേർക്ക് പരിക്കേറ്റു. ഉക്രെയ്‌നിലെ ഒഡെസയിൽ ഒരു റെസിഡൻഷ്യൽ ഏര്യിയലെ 21 നില കെട്ടിടത്തിലേക്കാണ് ഡ്രോൺ ഇടിച്ചുകയറിയത്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റവരിൽ മൂന്ന് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് റീജിയണൽ ഗവർണർ  വ്യക്തമാക്കി. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ സ്തംഭിച്ചതോടെ റഷ്യ യുക്രൈനിയൻ നഗരങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡോ ഹാരീസിൻ്റെ കുറിപ്പ് ആരോഗ്യവകുപ്പിനെ അപമാനിക്കാനെന്ന് ഡിഎംഇ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം മേധാവിയുടെ ഫെയ്സ്ബുക് പോസ്റ്റിനെതിരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ. ഇന്നലെ നാല് ശസ്ത്രക്രിയ യൂറോളജി വിഭാഗത്തിൽ നടന്നുവെന്നും ഒരെണ്ണം യന്ത്രത്തകരാർ മൂലമാണ് മാറ്റിയതെന്നും ഡിഎംഇ പറഞ്ഞു. ഡോ.ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത് തെറ്റായ കാര്യങ്ങളാണെന്നും അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക് പോസ്റ്റുകൾ പരിശോധിക്കുമെന്നും  ഡോ. വിശ്വനാഥൻ വ്യക്തമാക്കി.