സംസ്ഥാനത്തെ സ്വര്‍ണവില കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ ഇടിഞ്ഞത് പവന് 2,400 രൂപ. ഇസ്രയേല്‍-ഇറാന് വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഇന്ന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 8,930 രൂപയിലെത്തി. പവന് 440 രൂപ കുറഞ്ഞ് 71,440 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 7,325 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 115 രൂപയിലാണ് ശനിയാഴ്ച വ്യാപാരം. പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി ഇസ്രയേല്‍-ഇറാന് യുദ്ധം തുടര്‍ന്നതോടെ സ്വര്‍ണവില പുതിയ ഉയരങ്ങള്‍ കീഴടക്കിയിരുന്നു. ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയായ പവന് 74,560 രൂപയിലെത്തുന്നതും ജൂണില്‍ ദൃശ്യമായി. പിന്നാലെ ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചതോടെ വില കുത്തനെ ഇടിയാന്‍ തുടങ്ങി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്ക്കാന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
ഒരാഴ്ചയ്ക്കിടെ 2,400 രൂപയിടിഞ്ഞ് സ്വര്‍ണം
