വിഷാദ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിന് നല്ല ചുവന്ന പഴുത്ത തക്കാളി ഡയറ്റില്‍ ചേര്‍ക്കുന്നത് ഫലപ്രദമാണെന്ന് ഗവേഷകര്‍. ഫുഡ് സയന്‍സ് ആന്റ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ തക്കാളിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റ് ആയ ലൈക്കോപീന്‍ വിഷാദലക്ഷണങ്ങള്‍ ലഘൂകരിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. തക്കാളിയില്‍ മാത്രമല്ല, തണ്ണിമത്തനിലും മറ്റ് ചുവന്ന നിറമുള്ള പഴങ്ങളില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഒരു ആന്റി-ഓക്‌സിഡന്റ് ആണ് ലൈക്കോപീന്‍. ലൈക്കോപീന്‍ ആണ് പഴങ്ങള്‍ക്ക് ചുവന്ന നിറം നല്‍കുന്നത്. ലൈക്കോപീന്‍ തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുത്തുമെന്ന് ഗവേഷകര്‍ പറയുന്നു. പരീക്ഷണത്തില്‍ […]
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 5, ബുധന്‍
◾https://dailynewslive.in/ ഭരണഘടനയുടെ ആത്മാവ് മനസ്സിലാക്കി ജീവിക്കൂവെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില ആളുകള്‍ അര്‍ബന്‍ നക്‌സലുകളുടെ ഭാഷയില്‍ പരസ്യമായി സംസാരിക്കുന്നതും ഇന്ത്യയെ വെല്ലുവിളിക്കുന്നതും അതിനെതിരേ പോരാട്ടം പ്രഖ്യാപിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്നും ഈ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഭരണഘടനയോ രാജ്യത്തിന്റെ അഖണ്ഡതയോ മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് മോദി പരോക്ഷമായി മറുപടി നല്‍കിയത്. ◾https://dailynewslive.in/ സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള ബില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം […]
രാത്രി വാർത്തകൾ
ഭരണഘടനയുടെ ആത്മാവ് മനസ്സിലാക്കി അതനുസരിച്ച് ജീവിക്കൂവെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും ബിജെപി അധികാരത്തിൽ വന്നാൽ ഭരണഘടന തിരുത്തിയെഴുതാൻ ബിജെപി പദ്ധതിയിടുന്നുവെന്ന് രാഹുൽഗാന്ധിയും കോൺഗ്രസും നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കെഎസ്ആർടിസി ജീവനക്കാർ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇന്നത്തെ ടിഡിഎഫ് സമരം […]
ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്‍റെ ആത്മഹത്യയില്‍ സ്കൂളിനെതിരെ മിഹിറിന്‍റെ അമ്മ
ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്‍റെ ആത്മഹത്യയില്‍ സ്കൂളിനെതിരെ മിഹിറിന്‍റെ അമ്മ. വിശദീകരണ കത്തിലൂടെ സ്കൂള്‍ തെറ്റിധരിപ്പിക്കുന്നു. മിഹിര്‍ റാഗിങ്ങിനിരയായ വിവരം സമൂഹമാധ്യമങ്ങളൂടെയാണ് അറിഞ്ഞതെന്ന സ്കൂളിന്‍റെ വാദം തെറ്റാണെന്നും സ്കൂള്‍ നേരത്തെ ഇടപെട്ടിരുന്നുവെങ്കില്‍ തന്‍റെ മകന്‍ ജീവിനൊടുക്കില്ലായിരുന്നുവെന്നും അമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മിഹിറിനെ മുന്‍പ് പഠിച്ച സ്കൂളില്‍ നിന്ന് പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും അമ്മ വ്യക്തമാക്കി.
തന്‍റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി കാണിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നൽകി
തന്‍റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി കാണിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നൽകി . ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
വലിയത്ത് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുത്ത് കിംസ്
വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രവര്‍ത്തന മേല്‍നോട്ട ചുമതല ഏറ്റെടുത്ത് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്). ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നാല് മാസത്തിനുളളില്‍ കിംസ് ഗ്രൂപ്പ് നടത്തുന്ന മൂന്നാമത്തെ ഏറ്റെടുക്കലാണിത്. 350 ബെഡുകളുളള വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കൂടുതല്‍ ആധുനിക സജ്ജീകരണങ്ങളോടെ സംസ്ഥാനത്തെ മികച്ച ആശുപത്രികളില്‍ ഒന്നാക്കി ഉയര്‍ത്താനുളള തയ്യാറെടുപ്പിലാണ് കിംസ്. സ്‌പെഷ്യാലിറ്റി, ട്രോമ കാര്‍ഡിയാക് തുടങ്ങി എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും ആധുനികവത്കരിക്കുന്നതിനൊപ്പം ലിവര്‍,കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, ഓങ്കോളജി തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളും ആരംഭിക്കും. […]
‘ആഭ്യന്തര കുറ്റവാളി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പിറന്നാള്‍ ദിനത്തില്‍ ആസിഫിന്റെ പുതിയ ചിത്രമായ ‘ആഭ്യന്തര കുറ്റവാളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈദ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ കഥ- തിരക്കഥ- സംവിധാനം നിര്‍വഹിക്കുന്നത് സേതുനാഥ് പത്മകുമാര്‍ ആണ്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓള്‍ ഇന്ത്യ വിതരണം നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനറായാണ് ആഭ്യന്തരകുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റു പ്രധാന […]
‘ഗെയിം ചെയ്ഞ്ചര്‍’ ആമസോണ്‍ പ്രൈമിലൂടെ ഏഴ് മുതല്‍
റാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഗെയിം ചെയ്ഞ്ചര്‍’. വന്‍ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായി എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ഏഴ് മുതല്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ സിനിമ ലഭ്യമാകും. ജനുവരി 10 ന് പൊങ്കല്‍ റിലീസായാണ് ഗെയിം ചെയ്ഞ്ചര്‍ തിയറ്ററുകളിലെത്തിയത്. 450 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന് കേരളത്തിലും […]
എസ്യുവി ട്യൂസണിന് വില കൂട്ടി ഹ്യുണ്ടായി
ഹ്യുണ്ടായിയുടെ പ്രീമിയം അഞ്ച് സീറ്റര്‍ എസ്യുവി ട്യൂസണിന് വില കൂടി. ട്യൂസണ്‍ വാങ്ങാന്‍ 25,000 രൂപ വരെ അധികം ചെലവഴിക്കേണ്ടിവരും. ഇതില്‍ പ്ലാറ്റിനം പെട്രോള്‍ എടി, സിഗ്‌നേച്ചര്‍ പെട്രോള്‍ എടി, സിഗ്‌നേച്ചര്‍ പെട്രോള്‍ എടി- ഡ്യുവല്‍-ടോണ്‍ വേരിയന്റുകള്‍ ഉള്‍പ്പെടുന്നു. മറ്റെല്ലാ വകഭേദങ്ങള്‍ക്കും 10,000 രൂപ വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഹ്യുണ്ടായി ട്യൂസണിന്റെ പുതിയ എക്‌സ്-ഷോറൂം വില 29.27 ലക്ഷം രൂപയില്‍ ആരംഭിച്ച് 36.04 ലക്ഷം രൂപ വരെ ഉയരുന്നു. എഞ്ചിന്‍ പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് 2.0 […]
കന്യാലാലി
തികച്ചും സാധാരണ ജീവിതസന്ദര്‍ഭങ്ങളില്‍ പോലും ചിലനേരം മനുഷ്യരുടെ ചിന്തകളും പ്രവൃത്തികളും വിചിത്രമായി വരും. അവര്‍ ഒരു കഥയിലെന്നപോലെ പെരുമാറും. ഏറെയൊന്നും ഉണ്ടാകില്ല. ഒരു വാക്കോ നോട്ടമോ ആയിരിക്കും അതിലെ കഥ. ‘കന്യാലാലി’യിലെ എല്ലാ കഥകളിലും അങ്ങനെ മിണ്ടിയും നോക്കിയും കഥയായി ഉള്ളിലെത്തുന്ന ഒരാളെങ്കിലും ഉണ്ട് കണ്ണുനീരോ പുഞ്ചിരിയോ എന്നറിയാത്ത ഒരു സാന്നിധ്യം. ‘കന്യാലാലി’. പ്രമോദ് രാമന്‍. ഡിസി ബുക്‌സ്. വില 123 രൂപ.