നേപ്പാളിലെ കലാപം ഏത് രാജ്യത്തും നടക്കാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ചായിരുന്നു ശിവസേന നേതാവിന്റെ പോസ്റ്റ്. ‘’ഇന്ന് നേപ്പാൾ… ഈ സാഹചര്യം ഏത് രാജ്യത്തും ഉണ്ടാകാം. സൂക്ഷിക്കുക! ഭാരത് മാതാ കീ ജയ്, വന്ദേമാതരം”- എന്നായിരുന്നു പോസ്റ്റ്. പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും ടാഗ് ചെയ്യുകയും ചെയ്തു. നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന വൻ പ്രകടനങ്ങൾ അക്രമാസക്തമായി മാറുകയും കുറഞ്ഞത് 19 പേർ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്ന് പ്രധാനമന്ത്രി ഒലി രാജിവച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
നേപ്പാളിലെ കലാപം ഏത് രാജ്യത്തും നടക്കാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്
