Posted inപുസ്തകങ്ങൾ

തലയോട്ടിപ്പറമ്പിലെ സഹോദരങ്ങള്‍

ആഴക്കാഴ്ചകളെ വെളിവാക്കുന്ന ജലത്തിന്റെ നൈര്‍മല്യം പോലെയാണ് ഈ നോവലിലെ ഭാഷാരീതി. വായനക്കാരിലേക്ക് ഇതിലെ കഥാപാത്രങ്ങള്‍ സര്‍വഭാവമഹിമകളോടും പ്രത്യക്ഷപ്പെടുന്നു. വിമല്‍ വിനോദിന്റെ ഈ നോവല്‍ ഭാഷ അതി വൈകാരികതയിലേക്ക് വഴുതിപ്പോകുന്നില്ല. ധൈഷിണികമായ ഒരു നിര്‍മ്മമത പാലിക്കുന്നു എന്നത് ഈ നോവലിന് ഗാീഭീര്യം നല്‍കുന്നു. സമീപകാലത്തുണ്ടായ മികച്ച നോവലുകളുടെ നിരയിലേക്ക് ഈ കൃതി ഉയരുന്നതിന്റെ കാരണം അതാണ്. പള്‍പ്പ് ഫിക്ഷനുകള്‍ പെരുകുന്ന കാലത്ത് അതിനെതിരെ സഞ്ചരിക്കുന്നു ഈ എഴുത്തുകാരന്‍. ‘തലയോട്ടിപ്പറമ്പിലെ സഹോദരങ്ങള്‍’. വിമല്‍ വിനോദ്. കൈരളി ബുക്‌സ്. വില 247 […]

Posted inആരോഗ്യം

ഹോട്ടലുകളിലെ ഹാന്‍ഡ് ഡ്രയര്‍ ഉപയോഗിക്കാറുണ്ടോ?

ഹോട്ടലുകളില്‍ പോകുമ്പോള്‍ കൈ കഴുകിയ ശേഷം ഉണങ്ങാന്‍ ഹാന്‍ഡ് ഡ്രയര്‍ ഉപയോഗിക്കുന്ന ശീലം നിങ്ങളെ നിത്യ രോഗിയാക്കാമെന്ന് പഠനം. ഹാന്‍ഡ് ഡ്രയറില്‍ നിന്ന് വരുന്ന ശക്തമായ ചൂടു വായു ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള ഫ്ളഷ് എയറോസോളുകളില്‍ നിന്നുള്ള മലിനമായ വായു വലിച്ചെടുത്ത് പുനര്‍വിതരണം ചെയ്യുന്നു. ഇത് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ കൈകളിലേക്ക് മാരകമായ ബാക്ടീരികളും രോഗാണുക്കളും വ്യാപിക്കാന്‍ കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. കണക്റ്റിക്കട്ട് സര്‍വകലാശാലയിലും ക്വിന്നിപിയാക്ക് സര്‍വകലാശാലയിലും നടത്തിയ ഒരു പഠനത്തില്‍ ഡ്രയറുകള്‍ക്കടിയില്‍ ഒരു പ്രത്യേക പ്ലേറ്റ് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. ഇതിനായി പരിശോധന നടത്തണമെന്നും അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡാം സുരക്ഷിതമാണെന്ന റിപ്പോർട്ട് തെറ്റാണെന്നും ഇതിന് തെളിവുകൾ ഉണ്ടെന്നും ഹർജിക്കാർ പറയുന്നു.   ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമർശനം. മുഖ്യമന്ത്രിക്ക് എം ആർ അജിത്കുമാറുമായി വഴിവിട്ട ബന്ധം ഉണ്ടെന്നും അജിത്കുമാർ ചെയ്യുന്നതിന് എല്ലാം കൂട്ട് നിൽക്കുന്നത് മുഖ്യമന്ത്രിയാണെന്നുമാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് പ്രധാനമന്ത്രി

ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽ താനി അറിയിച്ചു. പ്രതികരണം എന്താക്കണമെന്നതിൽ ചർച്ചകൾ നടക്കുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേൽ ബുള്ളിയിങ് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കും. അർത്ഥവത്തായ നടപടി ഉണ്ടാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഉപരാഷ്ട്രതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച നിരാശാജനകമെന്ന് സിപിഎം

ഉപരാഷ്ട്രതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്ത് ഒരുമ ഉണ്ടായില്ലെന്ന് സിപിഎം. ചിലർ വോട്ടുകൾ മനപൂർവ്വം അസാധുവാക്കിയെന്നും വോട്ടു ചോർച്ച നിരാശാജനകമെന്നും സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 324 വോട്ടുകളാണ് ഇന്ത്യ സഖ്യം പ്രതീക്ഷിച്ചത്. വോട്ടെണ്ണലിന് തൊട്ടു മുൻപ് വരെ 315 വോട്ടുകളെങ്കിലും കിട്ടുമെന്ന് നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു, എന്നാൽ ബി. സുദർശൻ റെഡ്ഡിക്ക് കിട്ടിയത് മുന്നൂറ് വോട്ടുകൾ മാത്രമാണ്. ചില ചെറിയ പാർട്ടികളെ കേന്ദ്രസർക്കാർ സ്വാധീനിച്ചുവെന്നും, ചില എംപിമാർ ബാലറ്റ് മനപ്പൂർവം അസാധുവാക്കിയെന്നും നേതാക്കൾ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാക് നയതന്ത്ര ഉദ്യോഗസ്ഥനെതിരെ ചെന്നൈ കോടതിയുടെ സമൻസ്

പാക് നയതന്ത്രജ്ഞൻ അമീർ സുബൈർ സിദ്ധിഖിക്കെതിരെ ചെന്നൈ കോടതി സമൻസ് പുറപ്പെടുവിച്ചു. ഒക്ടോബർ 15ന് ചെന്നൈ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. ഇയാൾ ഇന്ത്യയിലെ യുഎസ്, ഇസ്രായേൽ കോൺസുലേറ്റ് അടക്കം ആക്രമിക്കാൻ പദ്ധതിയിട്ടുവെന്നും നോട്ടീസിൽ പറയുന്നു. തമിഴ്നാട്ടിലെ പത്രങ്ങളിൽ കോടതി ഇത് സംബന്ധിച്ച് പരസ്യവും നൽകിയിരുന്നു. ഇയാളുടെ കറാച്ചിയിലെ വിലാസം അടക്കം വിവരങ്ങൾ നോട്ടീസിൽ രേഖപ്പെടുത്തി.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അയ്യപ്പ സംഗമത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന് അപ്രഖ്യാപിത നിയന്ത്രണം എന്ന് പരാതി

ഈ മാസം 20 ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന് അപ്രഖ്യാപിത നിയന്ത്രണം എന്ന് പരാതി. 19, 20 തീയതികളിൽ ഓൺലൈൻ ബുക്കിംഗ് നടത്താൻ കഴിയുന്നില്ലെന്നും ഭക്തരെ തടഞ്ഞാൽ ശക്തമായി പ്രതിഷേധിക്കുമെന്നും ഹൈന്ദവ സംഘടനകൾ വ്യക്തമാക്കി. എന്നാല്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ബോർഡിൻ്റെ വിശദീകരണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ അന്വേഷണം|

ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ ആഭ്യന്തരവകുപ്പ് ഉന്നതതല അന്വേഷണം തുടങ്ങി. വിജിലൻസ് മേധാവി എന്ന നിലയിൽ അനുമതിയില്ലാതെ അന്വേഷണ ഉത്തരവുകൾ പുറത്തിറക്കിയെന്ന പരാതിയിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് രഹസ്യ അന്വേഷണം. സർക്കാരിന് അനഭിമതനായ യോഗേഷ് ഗുപ്‌തയെ വിജിലൻസിൻ്റെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. പല തവണ അപേക്ഷകൾ നൽകിയിട്ടും ഡിജിപി റാങ്കിലുള്ള യോഗേഷ് ഗുപ്‌തയ്ക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നൽകിയിട്ടില്ല.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

റാപ്പർ വേടൻ്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

റാപ്പര്‍ വേടനെതിരെ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്‍റെ സഹോദരൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വേടന്‍റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമമെന്നുമാണ് പരാതിയിൽ പറയുന്നത്.തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുൻകൂര്‍ ജാമ്യാപേക്ഷയിൽ റാപ്പര്‍ വേടനും കോടതിയിൽ വാദിച്ചിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആഭ്യന്തര വകുപ്പിനും പൊലീസ് സേനക്കും പ്രശംസ അടങ്ങുന്ന റിപ്പോർട്ടുമായി സി പി ഐ

ആഭ്യന്തര വകുപ്പിനും പൊലീസ് സേനക്കും പ്രശംസ അടങ്ങുന്ന രാഷ്ട്രീയ റിപ്പോർട്ടുമായി സി പി ഐ. തൃശൂർ പൂരം കലക്കൽ വിവാദത്തിലെ കടുത്ത അതൃപ്തി രാഷിട്രീയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ കരട് രാഷ്ട്രീയ റിപ്പോർട്ട് ചർച്ച ചെയ്ത സംസ്ഥാന കൗൺസിലിൽ ഉയർന്നത് കടുത്ത വിമർശനമായിരുന്നു. സർക്കാരിനെ വെട്ടിലാക്കുന്ന ഒന്നും വേണ്ടെന്നാണ് ബിനോയ് വിശ്വം വിശദമാക്കുന്നത്. അടുത്ത വർഷം തെരഞ്ഞെടുപ്പ് വരാനിരിക്കെ വിമർശനം വേണ്ടെന്ന നിലപാടിലേക്ക് ബിനോയ് വിശ്വം എത്തുകയായിരുന്നു.