◾https://dailynewslive.in/ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ബില്‍ പാസായത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്സഭ കടന്നത്. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. ബില്‍ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും.
◾https://dailynewslive.in/ വഖഫ് ഭേദഗതിബില്‍ മുസ്ലിങ്ങളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്നും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി. ഭരണഘടനയ്‌ക്കെതിരേ നടത്തുന്ന ഈ ആക്രമണം മുസ്ലിങ്ങളെ ലക്ഷ്യംവെച്ചുള്ളതാണെന്നും എന്നാല്‍, ഇത് ഭാവിയില്‍ മറ്റു സമുദായങ്ങളെയും ലക്ഷ്യംവെക്കുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കുന്നുവെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
*ചാര്‍ ധാമിലേക്ക് ഫോര്‍ച്ചൂണിനൊപ്പം*
തമിഴ്‌നാട്ടിലെ രാമേശ്വരം, ഒഡീഷയിലെ ജഗന്നാഥ പുരി, ഗുജറാത്തിലെ ദ്വാരക, ഉത്തരാഖണ്ഡിലെ ബദരീനാഥ് എന്നീ ഇന്ത്യയിലെ നാല് പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ഒരു കൂട്ടമായ ചാര്‍ ധാമിലേക്ക് 14 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ വഖഫ് ഭേദഗതിബില്‍ ലോക്‌സഭയില്‍ ലോക്സഭയില്‍ പാസായതോടെ മുനമ്പം സമരപന്തലില്‍ പടക്കംപൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി സമരക്കാര്‍. പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും അനുകൂല മുദ്രാവാക്യം മുഴക്കിയാണ് മുനമ്പത്തുകാര്‍ ആഹ്ലാദപ്രകടനം നടത്തിയത്. തങ്ങളെ അറിയാത്ത കിരണ്‍ റിജ്ജു പോലും തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചുവെന്നും തങ്ങളെ അറിയേണ്ട എംപി ഹൈബി ഈഡന്‍ എന്താണ് സംസാരിച്ചത് എന്നും സമരക്കാര്‍ പ്രതികരിച്ചു.
◾https://dailynewslive.in/ വഖഫ് ബില്‍ ന്യൂനപക്ഷങ്ങളുടെ സ്വയംഭരണത്തിനും വിശ്വാസങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ ആക്രമണമാണെന്ന് കെ.സി. വേണുഗോപാല്‍ എംപി. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഒരൊറ്റ അജണ്ടയേ കേന്ദ്രസര്‍ക്കാരിനുള്ളൂവെന്നും ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു ചോര കുടിക്കുന്ന സൃഗാല ബുദ്ധിയാണ് ഈ സര്‍ക്കാരിനുള്ളതെന്നും വേണുഗോപാല്‍ ആരോപിച്ചു.
◾https://dailynewslive.in/ അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്. ചൈനക്കെതിരെ 34 ഉം യൂറോപ്യന്‍ യൂണിയന് 20 ഉം ജപ്പാന് 24 ഉം ശതമാനം നികുതി ചുമത്തി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വര്‍ഷങ്ങളോളം മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചുവെന്നും ഇനി അതുണ്ടാകില്ലെന്നും അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് ‘വിമോചനദിന’മായി അറിയപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ത്ഥിച്ചു. അനധികൃത മരുന്നുകള്‍ക്കെതിരെ കേരളം വലിയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കേരളത്തിലെ ജിമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകള്‍ കണ്ടെത്തിയിരുന്നുവെന്നും ഏത് മരുന്നും ഓണ്‍ലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
◾https://dailynewslive.in/ വേനല്‍ മഴ ശക്തമാകുന്നുവെന്ന് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം അടുത്ത 5 ദിവസവും കേരളത്തില്‍ മഴ മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ എറണാകുളം ജില്ലയില്‍ യുഡിഎഫ് ഭരിക്കുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആശ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപ വീതം വേതനം കൂട്ടാന്‍ തീരുമാനം. ജില്ലയിലെ 48 പഞ്ചായത്തുകളിലും 8 മുന്‍സിപ്പാലിറ്റികളിലും തീരുമാനം നടപ്പാക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
◾https://dailynewslive.in/ നിലമ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ നിര്‍ണായക ഘടകമാണെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. കോണ്‍ഗ്രസില്‍ നിന്ന് ആരെയെങ്കിലും അടര്‍ത്തിയെടുത്ത് സ്ഥാനാര്‍ത്ഥിയാക്കാമെന്ന സിപിഎമ്മിന്റെ മോഹം നടക്കില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പരാജയം നോട്ടപ്പിശക് മൂലം സംഭവിച്ചതാണെന്നും വി എസ് ജോയ് പറഞ്ഞു.
◾https://dailynewslive.in/ സിപിഎമ്മില്‍ തെറ്റ് തിരുത്തല്‍ താഴേ തട്ട് വരെ എത്തിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്ന് വിലയിരുത്തുന്ന സംഘടനരേഖ പുറത്ത്. ഗാര്‍ഹിക പീഡനം സ്ത്രീധനം, പുരുഷ മേധാവിത്വം , അഴിമതി തുടങ്ങിയ പ്രവണതകള്‍ ഉണ്ടെന്നാണ് കുറ്റപ്പെടുത്തല്‍. താഴേ തലത്തിലുള്ള ഘടകങ്ങളെ ചലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കേരളത്തിലെ എസ്എഫ്ഐയില്‍ തെറ്റായ പ്രവണതള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
◾https://dailynewslive.in/ കേരളത്തിന് മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം. 2024 ഡിസംബര്‍ 7 മുതല്‍ 2025 മാര്‍ച്ച് 7 വരെ നടന്ന ക്ഷയരോഗ നിവാരണ പദ്ധതിയുടെ 100 ദിനകര്‍മ്മ പരിപാടിയില്‍ പരമാവധി നാറ്റ് ടെസ്റ്റ് ചെയ്തതിനുള്ള പുരസ്‌കാരമാണ് സംസ്ഥാനത്തിന് ലഭിച്ചത്.
◾https://dailynewslive.in/ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ഏപ്രില്‍ 11-ന് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമുള്ള 13 ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട 26 സ്ഥലങ്ങളില്‍ ഒരേ സമയമാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.
◾https://dailynewslive.in/ അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ പ്രതി ചേര്‍ക്കും. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലിസിന് കഴിഞ്ഞട്ടില്ല.
◾https://dailynewslive.in/ എംപുരാന്‍ സിനിമക്കെതരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് പരാതി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ശരത്ത് എടത്തിലാണ് പരാതി നല്‍കിയത്. ദേശീയ അന്വേഷണ ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്തല്‍, വര്‍ഗീയ വിദ്വേഷം ജനിപ്പിക്കല്‍, ദേശവിരുദ്ധ വികാരങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ഇന്ത്യയുടെ അന്താരാഷ്ട്ര പ്രശസ്തിയെ വ്രണപ്പെടുത്തല്‍, തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കല്‍ എന്നിവ സിനിമയുടെ ഉള്ളടക്കത്തിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.
◾https://dailynewslive.in/ കലാകാരനും കലാപ്രവര്‍ത്തകര്‍ക്കും അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. എമ്പുരാന്റെ റീ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് കലാകാരന്റെ അവകാശംതന്നെയാണ്. സെന്‍സറിങ് സംവിധാനത്തോട് വ്യക്തിപരമായ അനുഭാവമുള്ളയാളല്ല താന്‍. മോഹന്‍ലാലിന്റെ ഖേദപ്രകടനം വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ തലസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി വില്‍പ്പന നടത്തിയിരുന്ന ഗ്യാസ് സിലണ്ടറുകള്‍ പിടിച്ചെടുത്തു. പോത്തന്‍കോട്, പാവുക്കോണം, വാവറയമ്പലം, ബിഎസ്എന്‍എല്‍ എക്‌സ്‌ച്ചേഞ്ചിന് സമീപം എന്നിവിടങ്ങളില്‍ അനധികൃത കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 188 ഗ്യാസ് സിലിണ്ടറുകളാണ് സിവില്‍ സപ്ലൈസ് വകുപ്പ് പിടിച്ചെടുത്തത്.
◾https://dailynewslive.in/ നീലഗിരി ഗൂഡല്ലൂരില്‍ വിനോദയാത്രാ സംഘത്തിന് നേരെ കടന്നല്‍ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എത്തിയ സംഘത്തിലുണ്ടായിരുന്ന യുവാവായ ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിര്‍ ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
◾https://dailynewslive.in/ വര്‍ക്കല പേരേറ്റില്‍ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും അപകടത്തില്‍ മരിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. പേരേറ്റില്‍ സ്വദേശി ടോണി പെരേരയാണ് ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കല്ലമ്പലം പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരിച്ചത്.
◾https://dailynewslive.in/ ആദിവാസി യുവാവായ ഗോകുലിനെ കല്പറ്റ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. വയനാട് എസ് പി തപോഷ് ബസുമതാരി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പൊലീസിനെതിരെ ആരോപണവുമായി ഗോകുലിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നു.
◾https://dailynewslive.in/ ബാങ്കോക്കില്‍ നിന്നും മുംബൈ വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്തിയ മലയാളി പിടിയില്‍. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടി രൂപ വിലയുള്ള മൂന്ന് കിലോ കഞ്ചാവ് പിടികൂടി. കസ്റ്റംസ് വകുപ്പിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്ജാമ്യം.കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ്‌നോബി ലൂക്കോസിന്ഉപാധികളോടെജാമ്യം അനുവദിച്ചത്.28 ദിവസത്തിന് ശേഷമാണ് നോബി ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. നോബി തന്നെയാണ് കേസിലെ പ്രതിയെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുംഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ് പ്രതികരിച്ചു.
◾https://dailynewslive.in/ മണിപ്പുരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിന് ലോക്സഭയുടെ അംഗീകാരം തേടി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ പ്രമേയമവതരിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് പ്രമേയം അവതരിപ്പിച്ചത്. നേരം വൈകിയുള്ള പ്രമേയാവതരണത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.
◾https://dailynewslive.in/ രാഷ്ട്രപതി ദ്രൗപദി മുര്‍മു അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മേയ് മാസകത്തില്‍ ഇടവമാസ പൂജയ്ക്ക് ദര്‍ശനത്തിനെത്താനാണ് ആലോചന. ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യത്തിന് രാഷ്ട്രപതി ഭവന്‍, തിരുവിതാംകൂര്‍ ദേവസ്വത്തെ ബന്ധപ്പെട്ടുവെന്നാണ് വിവരം.
◾https://dailynewslive.in/ ഗുജറാത്തിലെ ജാംനഗറിലെ സുവര്‍ണ ഗ്രാമത്തില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. കോപൈലറ്റിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വിമാനം പൂര്‍ണമായും കത്തിയനിലയിലാണ്.
◾https://dailynewslive.in/ വഖഫ് ബില്ല് വന്നാല്‍ മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരണ്‍ റിജ്ജു. അറുനൂറിലധികം പേരുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുകയാണ്. നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഭൂമി തിരിച്ചെടുക്കാനാകുമെന്നും കിരണ്‍ റിജ്ജു പറഞ്ഞു.
◾https://dailynewslive.in/ വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമമെന്ന് കെ രാധാകൃഷ്ണന്‍ എംപി. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ബില്‍ ന്യൂനപക്ഷ വിരുദ്ധമായത് കൊണ്ട് സിപിഎം എതിര്‍ക്കുന്നുവെന്നും എംപി പറഞ്ഞു. കെ രാധാകൃഷ്ണന്‍ സംസാരിക്കുമ്പോള്‍ ഭരണപക്ഷം പ്രതിഷേധമുയര്‍ത്തി. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചു കയറുന്നതിന്റെ അപകടം ഈ ബില്ലിനുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി ബില്ലിലെ വ്യവസ്ഥയില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബോര്‍ഡിലെ മുസ്ലിം ഇതര അംഗങ്ങള്‍ക്ക് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു പങ്കും ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അമിത് ഷാ.
◾https://dailynewslive.in/ ജപ്പാനിലെ കൂഷൂവില്‍ റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഇന്ത്യന്‍ സമയം 7:34 ഓടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആളപായത്തെ പറ്റിയോ നാശനഷ്ടങ്ങളെ പറ്റിയോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
◾https://dailynewslive.in/ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അവരുടെ സ്വന്തം തട്ടകത്തില്‍ എട്ടു വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 39 പന്തില്‍ 73 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്ലറുടെ കരുത്തില്‍ 17.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
◾https://dailynewslive.in/ ദുബായ് ആസ്ഥാനമായ ഡി.പി വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി വല്ലാര്‍പ്പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിലെ ചരക്ക് നീക്കത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വളര്‍ച്ച. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 8,34,665 ടി.ഇ.യു കണ്ടെയ്‌നറുകളാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 7,54,237 ടി.ഇ.യു കണ്ടെയ്‌നറുകളായിരുന്നു ഇതുവരെയുള്ള റെക്കോഡ്. തുറമുഖത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റും ഇക്കുറി റെക്കോഡ് നേട്ടത്തിലാണ്. 1,69,562 ടി.ഇ.യു കണ്ടെയ്‌നറുകളാണ് ട്രാന്‍സ്ഷിപ്പ്‌മെന്റിനായി തുറമുഖത്ത് വന്ന് പോയത്. സൗത്ത് ഇന്ത്യയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പലുകള്‍ അടുത്ത തുറമുഖമെന്ന നേട്ടവും വല്ലാര്‍പ്പാടം ടെര്‍മിനല്‍ സ്വന്തമാക്കി. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആകെ 640 കപ്പലുകള്‍ ഇവിടെയെത്തി. വിദേശ കയറ്റുമതി, കോസ്റ്റല്‍ എക്‌സ്‌പോര്‍ട്ട്, റെഫര്‍ വോള്യം തുടങ്ങിയ കാര്യങ്ങളിലും തുറമുഖം റെക്കോഡിട്ടു. കഴിഞ്ഞ വര്‍ഷം 350 മീറ്ററിലേറെ നീളമുള്ള ഒന്നിലധികം അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകളും തുറമുഖത്തെത്തി. കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയര്‍ഹൗസിംഗ് സോണായ വല്ലാര്‍പാടത്ത് 2024-25 വര്‍ഷത്തില്‍ 2,255 ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തതായും കമ്പനി വ്യക്തമാക്കി.
◾https://dailynewslive.in/ നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. വിഷു റിലീസായി ഏപ്രില്‍ 10നു എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമായ എവരിഡേ.. ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. രണ്ടാമത്തെ ഗാനമായ ‘പഞ്ചാര പഞ്ച്’ ആലപിച്ചിരിക്കുന്നത് ആന്റണി ദാസനും വിഷ്ണു വിജയും ചേര്‍ന്നാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു. ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് വന്‍ തുകക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് കരസ്ഥമാക്കിയിരിക്കുകയാണ്. ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ തുടരുന്ന ട്രെയ്‌ലര്‍ ആറ് മില്യണ്‍ വ്യൂസ് കടന്നു. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
◾https://dailynewslive.in/ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജന നായകന്‍’ വിജയ്യുടെ ഫെയര്‍വെല്‍ ചിത്രമാകും. ഇപ്പോഴിതാ ജന നായകന്റെ ഒടിടി റിലീസിനെ ചുറ്റിപ്പറ്റിയുള്ള അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. അടുത്ത വര്‍ഷം ജനുവരി 9 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്റെ ഒടിടി വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ ചിത്രം ഒടിടിയിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതേസമയം രജനികാന്ത് ചിത്രം കൂലിയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് ഒടിടിയില്‍ ജന നായകന്‍ വിറ്റു പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 110 – 120 കോടിയ്ക്കാണ് കൂലിയൂടെ ഒടിടി അവകാശം ആമസോണ്‍ സ്വന്തമാക്കിയത്. 121 കോടിയ്ക്കാണ് ജന നായകന്റെ വിതരാണാവകാശം ആമസോണ്‍ നേടിയതെന്നും വിവരമുണ്ട്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍, പ്രിയ മണി, മമിത ബൈജു, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
◾https://dailynewslive.in/ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ സിയാസ് സെഡാന്റെ വില്‍പ്പന അവസാനിപ്പിച്ചു. ഈ കാറിന്റെ വില്‍പ്പന നിര്‍ത്തലാക്കുന്നതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാരുതി സുസുക്കി ഈ ഇടത്തരം സെഡാന്‍ കാറായ മാരുതി സിയാസിനെ 2014 ല്‍ പുറത്തിറക്കിയത്. മാരുതി സിയാസ് നിര്‍ത്തലാക്കാനുള്ള ഏറ്റവും വലിയ കാരണം അതിന്റെ വില്‍പ്പന കുറയുന്നതായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി വെറും 676 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 590 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 10,337 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. 103 ബിഎച്പി പവറും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി സിയാസിന് കരുത്ത് നല്‍കിയിരിക്കുന്നത്. ഈ കാറിന് ലിറ്ററിന് 18 മുതല്‍ 20 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ കഴിയുമായിരുന്നു. ഈ കാര്‍ 9.41 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് ലഭ്യമായിരുന്നു.
◾https://dailynewslive.in/ പാരമ്പര്യവും നവീനതയും അര്‍ത്ഥപൂര്‍ണമായി സമന്വയിപ്പിക്കുന്നതാണ് മണികണ്ഠന്‍ പുന്നക്കലിന്റെ ചിത്രങ്ങളും ശില്‍പങ്ങളും. തന്റെ മാധ്യമങ്ങളിലുള്ള അസാധാരണ കയ്യടക്കമാണ് ഈ കലാകാരന്റെ സവിശേഷത. മണികണ്ഠന്റെ കലാജീവിതത്തിലൂടെയുള്ള യാത്ര മുന്‍നിര്‍ത്തിയുള്ള ഈ പഠനഗ്രന്ഥം കലാവിമര്‍ശന ശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ചിത്രകലാവിമര്‍ശനഗ്രന്ഥത്തിന് കേരളലളിതകലാ അക്കാദമി അവാര്‍ഡ് ലഭിച്ച പി. സുരേന്ദ്രന്റെ മൂന്നാമത്തെ കലാവിമര്‍ശനഗ്രന്ഥം. ‘മണിപത്മം’. പി സുരേന്ദ്രന്‍. കൈരളി ബുക്സ്. വില 665 രൂപ.
◾https://dailynewslive.in/ ദീര്‍ഘനേരം എസിയില്‍ തുടരുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. കഠിനമായ ചൂടിനെ പ്രതിരോധിക്കാമെങ്കിലും എസി ചര്‍മത്തെ വരണ്ടതാക്കും. കൂടാതെ നിര്‍ജ്ജലീകരണവും ഇതിന്റെ ഒരു സൈഡ് ഇഫക്ട് ആണ്. എണ്ണമയമുള്ള ചര്‍മമുള്ളവരില്‍ എണ്ണയുടെ സന്തുലിതാവസ്ഥ കൂടുതലായിരിക്കും. എന്നാല്‍ വരണ്ട ചര്‍മമുള്ളവരില്‍ എണ്ണയുടെ സന്തുലിതാവസ്ഥ കുറവുമായിരിക്കാം. എസിയില്‍ ദീര്‍ഘനേരം തുടരുമ്പോള്‍ ശരീരത്തില്‍ മതിയായ ജലാംശം ഇല്ലെങ്കില്‍ എണ്ണമയമുള്ള ചര്‍മമുള്ളവരുടെ ചര്‍മവും വരണ്ടതും മങ്ങിയതുമാക്കാം. എസി അന്തരീക്ഷം വരണ്ടതാക്കുമെന്നതിനാല്‍ അതിനൊപ്പം ഒരു ഹ്യുമഡിഫയര്‍ കൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് അന്തരീക്ഷം ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും. എപ്പോഴും ഒരു മോസ്ചറൈസര്‍ കരുതുക. ഇടയ്ക്കിടെ ചര്‍മത്തില്‍ മോസ്ചറൈസര്‍ പുരട്ടുന്നത് ചര്‍മം വരണ്ടതാകുന്നതില്‍ നിന്ന് സംരക്ഷിക്കാം. ദീര്‍ഘനേരം എസിയില്‍ തുടരുന്നതിന് പകരം ഇടയ്ക്ക് ചെറിയ ബ്ലേക്ക് എടുത്ത് പുറത്തിറങ്ങാം. ശരീരത്തില്‍ മൊത്തത്തിലുള്ള ജലാംശം നിലനിര്‍ത്തുന്നതിന് വെള്ളം നന്നായി കുടിക്കുക. കുളി കഴിഞ്ഞാല്‍ ചര്‍മത്തിന് യോജിച്ച മോസ്ചറൈസര്‍ ഉപയോഗിക്കാം. വെയില്‍ ഇല്ലെങ്കില്‍ പോലും അള്‍ട്രവൈലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം കിട്ടുന്നതിന് എസ്പിഎഫ് 30 സണ്‍സ്‌ക്രീന്‍ പുരട്ടുക. സ്‌ക്രബര്‍ ഉപയോഗിച്ച് മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നത് മോസ്ചറൈസര്‍ ആഗിരണം ഫലപ്രദമാക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
എല്ലാവരും പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുമ്പോള്‍ നിക്കോളാസ് ഗ്രോസെമി എന്ന ഫ്രഞ്ചുകാരന്‍ തന്റെ 22 -ാം വയസ്സില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി ഇന്ത്യയിലേക്കെത്തി. പക്ഷേ, പഠനത്തേക്കാളുപരി നിക്കോളാസിനെ ആകര്‍ഷിച്ചത് ഫുഡ്ട്രക്കുകളായിരുന്നു. കുട്ടിക്കാലത്ത് അടുക്കളയില്‍ അമ്മയുടെ സഹായിയായിരുന്നു നിക്കോളാസ്. ഇത് ഭക്ഷണം പാചകം ചെയ്യുന്ന പാഷനിലേക്കെത്തിച്ചു. ചെറുപ്പം മുതല്‍ ബ്രഡ്ഡും സാന്റ്വിച്ചുകളും കഴിച്ചുശീലിച്ച നിക്കോളാസ് അത് ഇന്ത്യന്‍ വിപണിയില്‍ ഫ്രഞ്ച് സാന്റ്വിച്ച് അവതരിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 2015 ല്‍ ഒരു ഫുഡ്ട്രക്കില്‍ നിന്ന് തന്റെ യാത്ര അദ്ദേഹം ആരംഭിച്ചു. അത് ക്ലിക്കായി. ഇന്ന് ബംഗുലൂരുവില്‍ ഉടനീളം 14 റെസ്റ്റോറെന്റുകള്‍ ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. ഏകദേശം 50 കോടിയുടെ സാന്റവിച്ച് സാമ്രാജ്യം ഇന്ത്യയില്‍ ഇദ്ദേഹം കെട്ടിപ്പടുത്തു. സാന്റ്വിച്ച് ശൃംഖലയായ പാരീസ് പാനിനിയുടെ സ്ഥാപകനാണ് നിക്കോളാസ് ഗ്രോസെമി. കുട്ടിക്കാലത്ത് കയറിക്കൂടുന്ന ചില പാഷനുകള്‍ ചിലപ്പോള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.. ആ പാഷന് പിന്നാലെ വിശ്രമമില്ലാതെ സഞ്ചരിക്കുക.. കഠിനമായി പരിശ്രമിക്കുക.. തോറ്റുപോയാലും എഴുന്നേറ്റ് മുന്നോട്ട് നീങ്ങുക.. പാഷന്‍ പലപ്പോഴും നമുക്കായി അത്ഭുതങ്ങള്‍ കാത്ത് വെക്കുന്നത് ഇങ്ങനെയാണ് – ശുഭദിനം.