കുഫോസ് മുന്‍ വിസി കെ റിജി ജോൺ തന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു.കാർഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റില്‍ വരുന്നതാണ്. അതിനാൽ യുജിസി ചട്ടം ബാധകമല്ല. എന്നാല്‍ ഹൈക്കോടതി ഇത് കണക്കിൽ എടുത്തില്ലെന്നാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി ഡോ. കെ റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ ലംഘിച്ച് നടത്തിയ റിജി ജോണിൻ്റെ നിയമനം റദ്ദ് ചെയ്തു കൊണ്ട് ,പുതിയ വിസിയെ നിയമിക്കാനും ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു. നവംബർ 25 ന് സുപ്രീം കോടതി ഹർജി പരിഗണിക്കും.
നിയമനം റദ്ദ് ചെയ്തതിനെതിരേ കുഫോസ് മുൻ വി സി സുപ്രീം കോടതിയെ സമീപിച്ചു.
