നാളെ മുസ്ലിം ലീഗിൽ നിന്ന് മുസ്ലിം ഒഴിവാക്കണമെന്ന് ആജ്ഞാപിക്കില്ലെന്ന് ആര് കണ്ടുവെന്ന് കെടി ജലീൽ എം എൽ എ. പണ്ട് കോൺഗ്രസ് ലീഗിനോട് പറഞ്ഞത് സിഎച്ചിനെ സ്പീക്കറാക്കണമെങ്കിൽ തൊപ്പി അഴിച്ചുവെക്കണമെന്നാണെന്നും, ഇന്ന് കോൺഗ്രസ് വയനാട് മണ്ഡലത്തിൽ ലീഗിനോട് കൽപ്പിക്കുന്നത് അബദ്ധവശാൽ പോലും പച്ചപ്പതാക ഉയർത്തിപ്പോകരുതെന്നാണെന്നും കെടി ജലീൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വിമർശിക്കുന്നു. സ്വന്തം പതാക ഉയർത്തി രാഹുലിനെ വരവേൽക്കാൻ പോലും അവസരം ലഭിക്കാത്ത ഹതഭാഗ്യരെക്കുറിച്ച് എന്തു പറയാനാണെന്നും, കരൾ കൊത്തിപ്പറിക്കുന്ന അപമാനവും സഹിച്ച് എത്രനാൾ ലീഗ് യു.ഡി.എഫിൽ തുടരും ഇൻഡ്യ മുന്നണിയിലെ ഒരു ഘടകകക്ഷിയുടെ സ്ഥിതി എത്ര ദയനീയമാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
പ്രതികരണവുമായി കെടി ജലീൽ എംഎൽഎ
