ദില്ലിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണെന്ന് സ്മൃതി ഇറാനി. അവരുടെ ഉദ്ദേശ്യം ശരിയല്ലെന്നും, രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിത്വം ഇന്ത്യ മുന്നണിക്ക് സ്വീകാര്യമല്ലേയെന്നും, രാഹുൽ ഇന്ത്യ മുന്നണിക്ക് സ്വീകാര്യൻ അല്ലെയെന്നും ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലല്ലോയെന്നും അവര് ചോദിച്ചു. തമിഴ്നാട്ടിൽ സിപിഐ, സിപിഎം, കോൺഗ്രസ്, ലീഗ് എല്ലാരും ഒരുമിച്ച് മത്സരിക്കുന്നു. കേരളത്തിൽ എതിർമുഖത്താണെന്നും ഇവരുടെ കാര്യം ഒന്നും തിരിയുന്നില്ല. മുസ്ലിംലീഗിന്റെ തൃപ്തി നേടാൻ രാഹുൽ ഇവിടെ നിലപാടിൽ വെള്ളം ചേർക്കുന്നുവെന്നും സ്മൃതി ഇറാനി കുററപ്പെടുത്തി.
രാഹുല് ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച് സ്മൃതി ഇറാനി
