ഓഫീസുകളിൽ അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തന രീതിയും സാമ്പത്തിക അച്ചടക്കവും ഉറപ്പുവരുത്തണമെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് സ്മാര്‍ട്ട് സാറ്റര്‍ഡേ എന്ന ആശയത്തിന് മാനേജിംഗ് ഡയറക്ടര്‍ രൂപം നല്‍കിയത്. എല്ലാ ശനിയാഴ്ച ദിവസങ്ങളിലും ഓഫീസും പരിസരവും വൃത്തിയാക്കി അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കുക, അനാവശ്യമായി ലൈറ്റ്, ഫാന്‍ തുടങ്ങിയവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് സ്മാര്‍ട്ട് സാറ്റര്‍ഡേ കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യ സ്മാര്‍ട്ട് സാറ്റര്‍ഡേ ദിനമായ ഇന്ന് എല്ലാ ഓഫീസുകളിലും നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കി തുടങ്ങിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
സ്മാര്‍ട്ട് സാറ്റര്‍ഡേ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കെഎസ്ആര്‍ടിസി
