ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാർശ അംഗീകരിച്ച് കെപിസിസി നേതൃത്വം. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വിലയിരുത്തി. ആര്യാടൻ ഫൗണ്ടേഷന്റെ പരിപാടികൾ ഡിസിസിയെ മുൻകൂട്ടി അറിയിക്കണം. അച്ചടക്കലംഘനം ആവർത്തിക്കരുത്. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ സമാന്തര കമ്മിറ്റികൾ പാടില്ലെന്നും കെപിസിസി അറിയിച്ചു. നിരുപാധികം ഖേദം പ്രകടിപ്പിച്ചത് മുഖവിലയ്ക്കെടുക്കുന്നുവെന്ന് കെപിസിസി വ്യക്തമാക്കി.
ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാർശ അംഗീകരിച്ച് കെപിസിസി നേതൃത്വം
