താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. സ്ഥലത്ത് കൂടുതല്‍ പരിശോധനകൾ വേണമെന്നാണ് കളക്ടര്‍ പ്രതികരിച്ചത്. നേരത്തെ കളക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അറിയുണ്ടായിരുന്നെന്നും സബ് കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നുവെന്നും ഒരു സിസ്റ്റം ആയാണ് പ്രവര്‍ത്തിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ച ചുരം റോഡ് നിലവില്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. ആധുനീക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂര്‍ണമായി തുറക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍
