കോതമംഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിടിച്ച് പുറത്തെത്തിച്ച കാട്ടാനയെ വനംവകുപ്പ് സംഘം കാട്ടിലേക്ക് തുരത്തി. പതിനഞ്ച് മണിക്കൂർ നേരമാണ് ആന കിണറ്റിനുള്ളിൽ കിടന്നത്.അതേ സമയം ആനയെ മയക്കുവെടി വെച്ച് പിടികൂടാത്തതിൽ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം ഉയർത്തുന്നുണ്ട്.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിൽ ആന വീണത്.
കോതമംഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു
