കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചു വിട്ടു. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിലും, ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ-സാമുദായിക സംഘടനയുടെ കൊടി തോരണങ്ങൾ കെട്ടിയ സംഭവത്തിലും നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് നടപടി. രണ്ട് സംഭവങ്ങളിലും ക്ഷേത്ര ഉപദേശക സമിതിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടത്തെലിനെ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചത്.
കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രം ഉപദേശക സമിതി പിരിച്ചുവിട്ടു
