കാര്‍ഷിക, കാര്‍ഷികേതര നിര്‍മാണ രംഗത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന സംസ്ഥാനമെന്ന നേട്ടം നിലനിര്‍ത്തി കേരളം. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ നിര്‍മാണ രംഗത്തെ ഒരു തൊഴിലാളിക്ക് പ്രതിദിനം 894 രൂപ വേതനമായി നല്കുമ്പോള് മധ്യപ്രദേശ് ആണ് ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്നത് വെറും 292 രൂപ. രണ്ടാം സ്ഥാനത്തുള്ള ജമ്മു കാശ്മീരിലെ ഗ്രാമീണ നിര്‍മാണ മേഖലയിലെ തൊഴിലാളിക്ക് ശരാശരി ലഭിക്കുന്ന വേതനം 552 രൂപയാണ്. അതോടൊപ്പം കാര്‍ഷിക ജോലികള്‍ക്കായി കേരളം നല്കുന്ന പ്രതിദിന വേതനം 807 രൂപയാണ്. ഇവിടെയും ഏറ്റവും പിന്നില്‍ മധ്യപ്രദേശ് ആണ് 242 രൂപ. ജമ്മു കാശ്മീരാണ് ഈ രംഗത്തും കേരളത്തിനു പുറകില്‍.
തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന സംസ്ഥാനമെന്ന നേട്ടം നിലനിര്‍ത്തി കേരളം
