മാരുതി സുസുക്കിയുടെ ജിംനിയെ സേനയിലേക്ക് ചേര്‍ത്തിരിക്കുകയാണ് കേരള പൊലീസ്. ഗ്രാനൈറ്റ് ഗ്രേ ആണ് ജിംനിയ്ക്ക് വേണ്ടി പൊലീസ് തിരഞ്ഞെടുത്തിരിക്കുന്നത്. രാജാക്കാട് പൊലീസ് സ്റ്റേഷനിലേക്കാണ് മാരുതിയുടെ ജിംനിയെത്തിയിരിക്കുന്നത്. ജിംനിയുടെ ആല്‍ഫ ടോപ് വേരിയന്റാണ് പൊലീസ് സ്വന്തമാക്കിയത്. മുന്‍പ് ഹൈറേഞ്ചുകളില്‍ ഫോഴ്സ് ഗൂര്‍ഖയായിരുന്നു താരം. 2023 ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട ജിംനിയ്ക്ക് 12.74 ലക്ഷം രൂപ മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്. സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലമുണ്ട് ജിംനിയ്ക്ക്. കെ 15 ബി ഡ്യുവല്‍ജെറ്റ് എന്‍ജിനാണ്. 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന എന്ജിന് 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുമുണ്ട്. മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദം 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. അതേസമയം ഏറെ പ്രതീക്ഷയോടെ വിപണിയില്‍ അവതരിപ്പിച്ച മാരുതി സുസുക്കി ജിംനി വില്പനയില് ക്ലച്ചുപിടിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
മാരുതി ജിംനിയെ സേനയിലേക്ക് ചേര്‍ത്ത് കേരള പൊലീസ്
