കക്കാടംപൊയിലിലെ പാർക്കിന് പി വി അൻവർ ലൈസൻസ് എടുത്തിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് കേരള ഹൈക്കോടതി. പി വി അൻവർ ലൈസൻസ് എടുത്തിട്ടുണ്ടോ എന്ന് കണ്ടെത്തി കോടതിയെ അറിയിക്കണമെന്നും നിർദ്ദേശം നൽകി. മൂന്നു ദിവസത്തിനകം കോടതിക്ക് മറുപടി നൽകണമെന്നാണ് സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നത്. പാർക്കിന്പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോ എന്നാണ് കണ്ടെത്തി കോടതിയെ അറിയിക്കേണ്ടത്. കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ലെന്നു കാണിച്ച് കേസിലെ ഹർജിക്കാരൻ കോടതിയിൽ വിവരാകാശ രേഖ സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. കളക്ടർ ഒരിക്കൽ പാർക്ക് അടച്ചുപൂട്ടിയതായിരുന്നു പിന്നീട് സർക്കാർ ആണ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്.
കക്കാടംപൊയിലിലെ പാർക്കിന് പി വി അൻവർ ലൈസൻസ് എടുത്തിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് കേരള ഹൈക്കോടതി
