കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്നും ഈ സാമ്പത്തികവർഷം വ്യാവസായിക മേഖലയിൽ കേരളം നല്ല പുരോഗതി കൈവരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാൻ ചിലർക്ക് പ്രയാസമാണെന്നും എൽ.ഡി.എഫിനോട് വിരോധമായിക്കോളൂ, പക്ഷേ അത് നാടിനോടും ജനങ്ങളോടും ആകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷേധരൂപത്തിലുള്ള വലിയ പ്രചരണങ്ങൾ അഴിച്ചുവിടാൻ വല്ലാത്ത താത്പര്യമാണ് ചിലർ കാണിക്കാറെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
