വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യൻ ടീമിനെ ഫൈനലിലേക്ക് എത്തിച്ച ജമീമ റോഡ്രിഗ്സിനെതിരെ വിമർശനവുമായി ബിജെപി നേതാവും നടിയുമായ കസ്തൂരി. ലോകകപ്പ് സെമി ജയത്തിന് ശേഷമുള്ള യേശുവിനെ കുറിച്ചുള്ള പരാമർശത്തിലാണ് കസ്തൂരിയുടെ രൂക്ഷമായ വിമർശനം. ശിവനോ ഹനുമാനോ ആണ് തന്റെ ജയത്തിന് പിന്നിൽ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ എന്നും ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കിൽ എന്തായേനെയെന്നും ഹിന്ദുക്കളുടെ വികാരപ്രകടനം ആണെങ്കിൽ പ്രതികരണങ്ങൾ ഉണ്ടാകുമായിരുന്നു താൻ കപടമതേതര വാദി അല്ലെന്നും കസ്തൂരി പറയുന്നു. 134 പന്തില്‍ 127 റണ്‍സെടുത്ത ജമീമയുടെ ഇന്നിംഗ്സാണ് ഓസീസ് ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് തുണയായത്. മത്സരശേഷം കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജമീമയോടു സെഞ്ചുറിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മത്സരത്തിനൊടുവില്‍ ശാരീരികമായി തളർന്നപ്പോൾ യേശു ഒപ്പം ഉണ്ടായിരുന്നെന്നും അങ്ങനെ ആണ് ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞതെന്നും ജമീമ പറഞ്ഞത്.
വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യൻ ടീമിനെ ഫൈനലിലേക്ക് എത്തിച്ച ജമീമ റോഡ്രിഗ്സിനെതിരെ വിമർശനവുമായി കസ്തൂരി
