ബിഹാറിൽ കൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് തീർഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി വൈശാലി ജില്ലയില ഹാജിപുർ മേഖലയിലാണ് അപകടം നടന്നത്. സോൻപുർ പഹ്ലേജ ഘട്ടിൽനിന്ന് മടങ്ങുന്നവഴി തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വാഹനം ഹൈ ടെൻഷൻ ലൈനിൽ തട്ടിയതിനെ തുടർന്നാണ് വൈദ്യുതാഘാതമേറ്റത്.
കൻവാർ തീർഥാടകരുടെ വാഹനം വൈദ്യുതി തൂണിലിടിച്ച് ഒമ്പത് മരണം
