2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജുവലേഴ്സിന്റെ സംയോജിത വരുമാനത്തില്‍ 31% വര്‍ധന. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 5,557.63 കോടിയായിരുന്നു. അക്ഷയ തൃതീയ ആഘോഷങ്ങളും വിവാഹ സീസണുമാണ് ഇന്ത്യന്‍ ബിസിനസില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 31% വര്‍ധിക്കാനിടയാക്കിയത്. ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന ഷോപ്പുകളിലെ വില്പനയില് 18 ശതമാനം വര്‍ധനയുണ്ട്. കല്യാണ്‍ ജുവലേഴ്സിന്റെ അന്താരാഷ്ട്ര ബിസിനസും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 31% വരുമാന വളര്‍ച്ച കൈവരിച്ചതായി കമ്പനി അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ബിസിനസില്‍ ഇക്കാലയളവില്‍ 26% വരുമാന വളര്‍ച്ച രേഖപ്പെടുത്തി. അവിടെ ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഷോറൂമുകളിലെ വില്പന മൂലമാണ് പ്രധാനമായും ഇത്. കമ്പനിയുടെ കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനത്തിന്റെ ഏക
കല്യാണ്‍ ജുവലേഴ്സിന്റെ വരുമാനത്തില്‍ വര്‍ധന
