ലോക്സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനം, കേന്ദ്ര നേട്ടങ്ങൾ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണം എന്നിവ ലക്ഷ്യം വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് തുടക്കമാകും. പദയാത്രയുടെ ഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്കാരിക നേതാക്കളുമായി കെ.സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. കാസർകോട്, താളിപ്പടപ്പ് മൈതാനിയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് ഉദ്ഘാടന പരിപാടി.
കെ.സുരേന്ദ്രന്റെ കേരള പദയാത്രക്ക് ഇന്ന് തുടക്കം
