ഏതന്വേഷണവും വരട്ടെ എന്ന് പാർട്ടി പറയുമ്പോൾ അന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രിയും മകളും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിക്കാനുള്ള മുഖ്യമന്ത്രിയുടെ മകളുടെ തീരുമാനം വിഡി സതീശന്റെ ബുദ്ധിയാണ്, കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണം അവസാനിക്കേണ്ടത് കോൺഗ്രസിന്റേയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് വിടുപണിയെടുക്കുന്ന പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശനെന്നും അദ്ദേഹം കുറ്റപ്പെടുത്തി..
എസ്എഫ്ഐഒ അന്വേഷണം തടസപ്പെടുത്താനാണ് എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചതെന്ന് കെ.സുരേന്ദ്രന്
