പാലിയേക്കര ടോൾപ്ലാസയിലെ അന്യായമായ ടോൾ പിരിവ് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ രാധാകൃഷ്ണൻ എം പി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തു നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയതായി കെ രാധാകൃഷ്ണൻ എംപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്ന് കെ രാധാകൃഷ്ണൻ എംപി
