തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. തൃശൂരില്‍ ബിജെപി ഫ്ളാറ്റുകളില്‍ കള്ളവോട്ട് ചേര്‍ത്തു, ഇതിന് ബിഎല്‍ഒയുടെ ഒത്താശയുമുണ്ടായിരുന്നു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട് നടന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപി വട്ടപ്പുജ്യം ആയിരിക്കുമെന്നും, കാണാൻ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും സ്ഥാനാർഥി വിജയിച്ചിട്ടുണ്ടോ, സിനിമാനടനെ കാണാൻ വരുന്നവർ വോട്ടാവണമെന്നില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. അതോടൊപ്പം പത്മജ വേണുഗോപാൽ പ്രവചനങ്ങള്‍ നടത്തി സമാധാനമടയട്ടെ എന്നും പത്മജയ്ക്ക് ഇതുവരെ തന്നെ ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *