കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരെയുള്ള സൈബർ ആക്രമണം തള്ളി ജിസുധാകരൻ. കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ് പ്രസംഗം കെട്ട് എത്രപേരാണ് വിളിച്ച് അഭിനന്ദിച്ചതെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി അല്ലാതെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നത് അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നിലെന്നും സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ല അത് മുഴുവൻ കള്ളപ്പേരാണ് അവർ പാർട്ടി വിരുദ്ധരാണ് പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം തന്നെ പിണറായി വിരുദ്ധൻ ആക്കാൻ ചിലര്‍ ശ്രമിക്കുന്നുണ്ട് താൻ പിണറായി വിരുദ്ധൻ ആകേണ്ട കാര്യം എന്താണ്, മരിക്കും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കും. പാർട്ടി മെമ്പർ ആയി കമ്മ്യൂണിസ്റ്റ്കാരനായി ജീവിക്കും അഭിപ്രായം പറയുക എന്നത് കമ്മ്യൂണിസ്റ്റ് കാരന്റെ ജീവശ്വാസം ആണെന്നും അദ്ദേഹം പറഞ്ഞു.
സൈബർ സഖാക്കളുടെ ആക്രമണം തള്ളി ജിസുധാകരൻ
