അമ്മ ഭരണസമിതിയിലെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തതെന്ന് അമ്മ വൈസ് പ്രസിഡന്റായിരുന്ന ജയൻ ചേർത്തല. പലവട്ടം മോഹൻലാലുമായി രാജി സംബന്ധിച്ച് കാര്യങ്ങൾ സംസാരിച്ചു. ധർമ്മികത കണക്കിലെടുത്താണ് രാജിവെച്ചത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവർ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനി ഇലക്ഷൻ ജനറൽ ബോഡി വിളിച്ചു ചേർക്കും. ആരോപണങ്ങളെ ചില ചാനലുകൾ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ട്. അതിൽ ഒരു പൊളിറ്റിക്സ് ഉണ്ട്. അമ്മയെ അനാഥമാക്കാൻ ആകില്ല.
ഭയമുണ്ടായെന്ന് പറഞ്ഞ പെൺകുട്ടിയുടെ പ്രതികരണത്തെ പോലും പീഡനശ്രമമായി ചിത്രീകരിച്ചുവെന്നും ജയൻ കുറ്റപ്പെടുത്തി.
അമ്മ ഭരണസമിതിയിലെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തതെന്ന് അമ്മ വൈസ് പ്രസിഡന്റായിരുന്ന ജയൻ ചേർത്തല
