വയനാട്ടിൽ തോമാട്ടുചാൽ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിന് പിന്നാലെയാണ് ജഷീർ പത്രിക പിൻവലിച്ചത് എന്നാണ് വിവരം. കോൺഗ്രസിൽ വിശ്വാസം ഉണ്ടെന്നും പാർട്ടിക്ക് കളങ്കം വരുത്തില്ലെന്നും ജഷീർ പള്ളിവയൽ പ്രതികരിച്ചു.തോമാട്ടുചാൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ജഷീർ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്.
വയനാട്ടിൽ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ച ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു
